
കൊച്ചി: ജിഷാ വധക്കേസില് താന് കുറ്റക്കാരനല്ലെന്ന് പ്രതി അമിറൂള് ഇസ്ലാം. തെറ്റ് ചെയ്തിട്ടില്ല. നിരപരാധിയായ തന്നെ പിടിച്ചുകൊണ്ടുവന്നതാണെന്നും അമിറൂള് കോടതിയില് പറഞ്ഞു. അമിറൂളിനെതിരെ വിവിധ വകുപ്പുകള് പ്രകാരം കുറ്റങ്ങള് തെളിഞ്ഞതായി കോടതി പറഞ്ഞപ്പോഴാണ് അമിറൂള് തന്റെ നിലപാട് അറിയിച്ചത്.
വിധി കേട്ടശേഷം പുറത്തിറങ്ങിയ അമിറൂള് മാധ്യമങ്ങളോളം ഇക്കാര്യം ആവര്ത്തിച്ചു. താന് കുറ്റം ചെയ്തിട്ടില്ലെന്നും രണ്ടാമതൊരു അന്വേഷണത്തിന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അമിറുള് ഇസ്ലാം പറഞ്ഞു. കോടതിയില് നിന്ന് അമിറുളിനെ കാക്കനാട് ജയിലിലേക്ക് കൊണ്ടുപോയി.
അമിറൂളിനെ ജഡ്ജി ചേംബറിനു സമീപത്തേക്ക് വിളിച്ചുവരുത്തിയാണ് ഓരോ വകുപ്പുകള് പ്രകാരമുള്ള കുറ്റങ്ങളെ കുറിച്ചും അവയുടെ പ്രത്യാഘാതവും കോടതി അറിയിച്ചത്. ദ്വിഭാഷിയുടെ സഹായത്തോടെയാണ് ഓരോ വകുപ്പുകളും കോടതി വിശദീകരിച്ചത്. കോടതിവിധിയെ ദുഃഖത്തോടെയാണ് അമിറുള് ഇസ്ലാം കേട്ടത്.







Comments