
ന്യൂഡല്‍ഹി: ക്രിക്കറ്റ്-ബോളിവുഡ് ആരാധകര്‍ ഒരുപോലെ ഉറ്റുനോക്കിയ വിവാഹമായിരുന്നു വിരാട് കോഹ്ലിയുടെയും അനുഷ്ക ശര്‍മ്മയുടെയും. ആരാധകര്‍ക്ക് അനുഷ്ക ശര്‍മ്മയുടെ ഇറ്റാലിയന്‍ വിവാഹം ഒരു ബോളിവുഡ് സിനിമയിലെ രംഗം പോലെ കണ്ടിരിക്കാമെങ്കിലും, ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയുടെ ഫോട്ടോഗ്രാഫര്‍ ജോസഫ് ഹാര്ദ്ദികിനുള്ള കര്‍ശന നിര്‍ദേശം മറ്റൊന്നായിരുന്നു.
ഇരുവരുടെയും വിവാഹ നിശ്ചയത്തിലെ അതിസുന്ദര നിമിഷം പുറത്തുവിട്ടാണ് വിരുഷ്ക വിവാഹത്തിനുവേണ്ടിയുണ്ടായിരുന്ന നിര്‍ദേശം ഫോട്ടോഗ്രാഫര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എങ്ങനെയാണ് തന്റെ വിവാഹം ഒപ്പിയെടുക്കേണ്ടതെന്ന് അനുഷ്ക നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അത് ഇങ്ങനെയായിരുന്നു..
വിവാഹത്തിലെ ഓരോ നിമിഷവും പകര്‍ത്തിയിരിക്കണം. എന്നാല്‍ അതൊരിക്കലും ഒരു സിനിമ പോലെ പ്രതിഫലിക്കരുതെന്നായിരുന്നു അനുഷ്കയുടെ നിര്‍ദേശം. അതിനാല്‍ തന്നെ ദമ്പതികളെ പോസ് ചെയ്യിക്കാതെ തന്നെ ജീവനുള്ള നിരവധി ചിത്രങ്ങള്‍ പകര്‍ത്തിയെന്നും ജോസഫ് പറയുന്നു.






