പാലാ: നെതര്‍ലന്‍ഡ്‌സില്‍ നടന്ന എഫ്.ഐ.എച്ച് പാരാ ഹോക്കി ലോകകപ്പില്‍ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്‌ചവച്ച പാലാ മരിയ സദനം അന്തേവാസി സൂരജ് ബിജുവിന് സ്വീകരണവും അനുമോദനവും നല്‍കി. പാലാ മരിയസദനത്തിലെ സൂരജ് സ്‌നേഹാരം സ്‌പെഷല്‍ സ്‌കൂളിലെ വിദ്യാര്‍ഥി കൂടിയാണ്.
16 രാജ്യങ്ങള്‍ പങ്കെടുത്ത ലോകകപ്പില്‍ ഇന്ത്യ പൂള്‍ ബിയിലായിരുന്നു. ഇം?ണ്ട്, ബള്‍ഗേറിയ, സ്‌പെയിന്‍, നെതര്‍ലന്‍ഡ്‌സ്, മലേഷ്യ, അര്‍ജന്റീന, ചിലി എന്നിവര്‍ക്കെതിരേയാണ് ഇന്ത്യ മത്സരിച്ചത്. ഏഴ് മത്സരങ്ങളില്‍നിന്നു രണ്ട് ജയവും ഒരു സമനിലയും സ്വന്തമാക്കി. നിര്‍ണായക മത്സരത്തില്‍ ഇം?ണ്ടിനെതിരേ സമനില നേടിയെങ്കിലും ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയില്ല. ടൂര്‍ണമെന്റിലുടനീളം ശ്രദ്ധേയമായ പ്രകടനമാണ് സൂരജ് കാഴ്‌ചവച്ചത്. ആദ്യ മത്സരങ്ങളില്‍ ഡിഫന്‍ഡറായി കളിച്ച സൂരജ് തുടര്‍ന്നുള്ള മത്സരങ്ങളില്‍ സ്‌ട്രൈക്കറായി. ഇന്ത്യക്കായി 10 ഗോളുകളടിച്ചാണു സൂരജ് മികവ് തെളിയിച്ചത്. 26 ന് ഇന്ത്യയില്‍ തിരിച്ചെത്തിയ ടീമംഗങ്ങള്‍ക്കു് പിറ്റേ ദിവസം ദേശീയ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സായി സ്‌പോര്‍ട്‌സ് അക്കാദമി, ഭാരത് സ്‌പെഷല്‍ ഒളിമ്പിക്‌സ് എന്നിവയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സര്‍ട്ടിഫിക്കറ്റുകളും മറ്റ് അംഗീകാരങ്ങളും നല്‍കി താരങ്ങളെ ആദരിച്ചു. അടുത്ത വര്‍ഷം നടക്കുന്ന സ്‌പെഷല്‍ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ടീമിലേക്ക് സൂരജ് ബിജുവിനെ തെരഞ്ഞെടുത്തിട്ടുണ്ട്.
അനുമോദന യോഗത്തില്‍ മരിയസദനം ഡയറക്‌ടര്‍ സന്തോഷ് ജോസഫ്, ഫാ. ജോര്‍ജ് കാരംവേലില്‍, സ്‌നേഹാരം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റോസ്‌മിത സിസ്‌റ്റര്‍,കോച്ച് അല്ലി, ടോം പടിഞ്ഞാറേക്കര, സിറിയക്ക് ചാഴിക്കാട്ട് , ജിജി ബൈജു കൊല്ലമ്പറമ്പില്‍, ലിസി കുഞ്ഞേട്ടന്‍, ബൈജു കൊല്ലമ്പറമ്പില്‍, തങ്കച്ചന്‍ കാപ്പന്‍, ഡോ. ഹരീഷ് കുമാര്‍, ടിസന്‍ ചന്ദ്രങ്കുന്നേല്‍, നിഖില്‍ സെബാസ്‌റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.

Comments