ആംസ്റ്റര്‍ഡാം: നെതര്‍ലണ്ടിലും ബെല്‍ജിയത്തിലുമായി നടന്ന ലോകകപ്പ് ഹോക്കിയില്‍ കിരീടമുയര്‍ത്തി ജര്‍മ്മനി. ഫൈനലില്‍ സ്‌പെയ്‌നെ 1-0 എന്ന ഗോള്‍ വ്യത്യാതത്തില്‍ പരാജയപ്പെടുത്തി ജര്‍മനി പുരുഷ ഹോക്കി ലോകകപ്പ് കിരീടം സ്വന്തമാക്കി. ഈ വിജയത്തോടെ ഏറ്റവും കൂടുതല്‍ ലോകകപ്പ് കിരീടങ്ങള്‍ നേടിയ പാകിസ്ഥാന്റെ റെക്കോര്‍ഡിനൊപ്പം ജര്‍മനിയും എത്തി.
മത്സരത്തിന്റെ 44-ാം മിനിറ്റില്‍ മിഷേല്‍ സ്ട്രട്ട്‌ഹോഫ് നേടിയ ഗോളാണ് ജര്‍മനിക്ക് ചരിത്ര വിജയം സമ്മാനിച്ചത്. ജര്‍മനിയുടെ നാലാം ലോകകപ്പ് കിരീടമാണിത്. 2002, 2006, 2023 വര്‍ഷങ്ങളില്‍ ജര്‍മ്മനി കപ്പുയര്‍ത്തിയിരുന്നു. നാല് കിരീടങ്ങള്‍ നേടിയിട്ടുള്ള പാകിസ്ഥാന്റെ റെക്കോര്‍ഡിനൊപ്പമാണ് ഇപ്പോള്‍ ജര്‍മനി. മൂന്നാം തവണ ഫൈനലില്‍ പ്രവേശിച്ച സ്‌പെയ്‌ന് കിരീടം നേടാനുള്ള കാത്തിരിപ്പ് തുടരേണ്ടി വന്നു.
1998 ന് ശേഷം സ്‌പെയിന്‍ കളിക്കുന്ന മൂന്നാമത്തെ ഫൈനലായിരുന്നു ഇത്. ശക്തമായ പ്രതിരോധനിരയുടെ കരുത്തിലാണ് ജര്‍മനി ഫൈനലില്‍ വിജയം പിടിച്ചെടുത്തത്. ബെല്‍ജിയത്തിലെ ബെല്‍ഫിയസ് ഹോക്കി അരീനയില്‍ 8000 കാണികള്‍ക്ക് മുന്നിലായിരുന്നു ജര്‍മ്മനിയുടെ ജയം. അര്‍ജന്റീന മൂന്നാം സ്ഥാനക്കാരായി. സഹ ആതിഥേയരായ നെതര്‍ലണ്ടിനെ 2-0 ന് തകര്‍ത്തായിരുന്നു അര്‍ജന്റീന മൂന്നാം സ്ഥാനത്തെത്തിയത്.

Comments