കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോളില്‍ നിലവിലെ ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്.സി. സ്‌പെയിന്റെ സ്‌ട്രൈക്കര്‍ ജെറാഡ് ആര്‍ട്ടിഗാസിനെയും മധ്യനിര താരം ഫ്രെഡറിക് അന്‍സാ ബോട്ട്‌ച്വേയും ടീമിലെത്തിച്ചു.
ലാ ലിഗ ക്ലബ് ബാഴ്‌സലോണയുടെ ലാ മസിയ അക്കാദമിയിലൂടെ വളര്‍ന്ന ജെറാഡ് ആര്‍ട്ടിഗാസിന് സ്‌പെയിന്‍, പോളണ്ട്, ഇറ്റലി, അന്‍ഡോറ, ഇന്തോനേഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലെ ലീഗുകളില്‍ കളിച്ച പരിചയമുണ്ട്.
കഴിഞ്ഞ സീസണില്‍ ഐ ലീഗ്‌ക്ല ബ് രാജസ്‌ഥാന്‍ യുണൈറ്റഡിന് വേണ്ടി ബൂട്ട് കെട്ടിയ താരം മികച്ച പ്രകടനം കാഴ്‌ച വച്ചു. യു.ഇ.എഫ്.എ. ചാമ്പ്യന്‍സ് ലീഗ്, യു.ഇ.എഫ്.എ. കോണ്‍ഫറന്‍സ് ലീഗ് യോഗ്യതാ മത്സരങ്ങളിലും കളിച്ച പരിചയ സമ്പത്തുണ്ട്. ഘാനക്കാരന്‍ ഫ്രെഡറിക് അന്‍സാ ബോട്ട്‌ച്വേ അവിടത്തെ പ്രമുഖക്ല ബ് ഹാര്‍ട്‌സ് ഓഫ് ഓക്ക് എഫ്.സിക്കൊപ്പം അഞ്ച് പ്രധാന കിരീടങ്ങള്‍ സ്വന്തമാക്കി. 2020 - 21 സീസണിലെ ഘാന പ്രീമിയര്‍ ലീഗ് കിരീടവും രണ്ട് ഘാന എഫ്.എ. കിരീടങ്ങളും ഉള്‍പ്പെടുന്നു. ആഫ്രിക്കന്‍ ചാമ്പ്യന്‍സ് ലീഗ്, കോണ്‍ഫറന്‍സ് ലീഗ് എന്നിവയിലും കളിച്ചിട്ടുണ്ട്. എത്യോപ്യ, സിംബാബ്‌വേ എന്നീ രാജ്യങ്ങളിലെ ലീഗുകളിലും കളിച്ചു.
വാരിയേഴ്‌സിന്റെ പ്രധാന നാല് വിദേശ താരങ്ങള്‍ ക്യാമ്പിലെത്തി. കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ അസിയര്‍ ഗോമസ്, ഏണസ്‌റ്റീന്‍ ലവ്‌സംബ, ഫ്രെഡറിക് അന്‍സാ ബോട്ട്‌ച്വേ, വാരോ അല്‍വാരോ എന്നിവര്‍ക്കു സ്വീകരണം നല്‍കി.

Comments