
സാങ്കേതികവിദ്യയുടെ വളര്‍ച്ചയില്‍ അഭിമാനിക്കുമ്പോളും ലോകത്ത് അടിയുന്നത് ടണ്‍ കണക്കിന് മാലിന്യമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷം മാത്രം ലോകത്തൊട്ടാകെ പുറന്തള്ളിയത് 44.7 ദശലക്ഷം മെട്രിക്ക് ടണ്‍ മാലിന്യമാണ്. ഇത് ഏകദേശം 4500 ഈഫല്‍ ടവറികളുടെ വലിപ്പത്തില്‍ ഉണ്ടാകുമെന്നാണ് യുഎന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇതില്‍ രാജ്യത്ത് അടിയുന്നത് ഇരുപത് ലക്ഷം ടണ്‍ ഇലക്ട്രോണിക് മാലിന്യങ്ങളാണെന്നും കണക്ക് സൂചിപ്പിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ഇലക്ട്രോണിക് വ്യവസായവും ഇന്ത്യയിലെ തന്നെയാണ്. 2018ല്‍ ഇത് മൂന്ന് ദശലക്ഷം ടണ്‍ ആകുമെന്നാണ് കരുതുന്നതെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു.
വ്യവസായങ്ങളാണ് കൂടുതല്‍ ഈ മാലിന്യങ്ങള്‍ ഉണ്ടാക്കുന്നത്. കണക്കുപ്രകാരം 70 ശതമാനം മാലിന്യങ്ങള്‍ വ്യവസായങ്ങളും 15 ശതമാനം വീടുകളില്‍ നിന്നും പുറന്തള്ളുന്നത്.
ജനുവരിയില്‍ ഇന്ത്യയില്‍ 1.2 ബില്യണ്‍ മൊബൈല്‍ ഉപഭോക്താക്കളാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതെല്ലാം മാലിന്യങ്ങള്‍ ഉയരുന്നതിന് കാരണമാകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ മാലിന്യം നിര്‍മ്മിക്കപ്പെടുന്നത് ചൈനയിലാണ്. ഏഴ് ടണ്‍ മാലിന്യമാണ് ഇവര്‍ പുറന്തള്ളുന്നത്.






