
തിരുവനന്തപുരം : റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ നിന്നും രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എയിഡ്സ് ബാധിച്ചുവെന്ന ആരോപണം ശരിയല്ലെന്ന് തെളിഞ്ഞാല്‍ ഇത്തരത്തില്‍ അപഖ്യാതി പ്രചരിപ്പിച്ചവര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്ന് കോടതി. കുട്ടിയുടെ അച്ഛന് നല്കിയ കേസ് പരിഗണിക്കവേയാണ് കോടതി ഇക്കാര്യം പറഞ്ഞത്.
തിരുവനന്തപുരം ആര്.സി.സിയില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് അവിടെ നിന്നും രക്തം സ്വീകരിച്ചതിലൂടെ എയ്ഡ്സ് ബാധ ഉണ്ടായതായി ആയിരുന്നു പ്രചരണം. തുടര്‍ന്ന് ചെന്നൈയിലെ റിജിയണല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് എയിഡ്സ് ഇല്ലെന്ന് കണ്ടെത്തി. ഇതിന്റെ അന്തിമ റിപ്പോര്‍ട്ട് ഡല്‍ഹിയിലെ നാഷണല്‍ ലാബില്‍ നിന്നും ലഭിക്കേണ്ടതുണ്ട്. അതിനായുള്ള കാത്തിരിപ്പാണ് ഇപ്പോഴുള്ളത്. അന്തിമ ഫലത്തില്‍ കുട്ടിക്ക് എയ്ഡ്സ് ബാധ ഇല്ലെന്ന് കണ്ടെത്തിയാല്‍ അപഖ്യാതി പ്രചരിപ്പിച്ചവര്‍ക്ക് കര്‍ശന ശിക്ഷ ലഭിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.






