തിരുവനന്തപുരം: ഓഖി ദുരന്തമേഖലയില്‍ സന്ദര്‍ശനത്തിന് എത്തുന്ന പ്രധാനമന്ത്രിയുടെ പരിപാടിയില്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനെ ഒഴിവാക്കിയത് വിവാദമാകുന്നു. തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സ്വീകരിക്കുന്നതിലോ പൂന്തുറയിലെ തീരദേശ മേഖലയില്‍ സന്ദര്‍ശിക്കുന്നതിലോ റവന്യൂമന്ത്രിയെ ഉള്‍പ്പെടുത്തിയിട്ടില്ല.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ, ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രന് എന്നിവരും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ പങ്കുചേരുന്നുണ്ട്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള മന്ത്രി കൂടിയായ ഇ.ചന്ദ്രശേഖരനെ ഒഴിവാക്കിയത് സി.പി.ഐയുടെ അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്.
തൈക്കാട് ഗസ്റ്റ് ഹൗസിലെ കൂടിക്കാഴ്ചയില്‍ മാത്രമാണ് റവന്യൂമന്ത്രിക്ക് ക്ഷണം നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമായി ഇവിടെയാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ച് ചീഫ് സെക്രട്ടറി പ്രത്യേകം പ്രസന്റേഷനും നടത്തുന്നുണ്ട്.

Comments