ന്യൂഡല്‍ഹി: ബീഹാറില്‍ രണ്ട് റെയില്‍വേ ജീവനക്കാരെ നക്സലൈറ്റുകാര്‍ തട്ടിക്കൊണ്ടു പോയി. ചൊവ്വാഴ്ച രാത്രിയാണ് മസൂദന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇവരെ തട്ടിക്കൊണ്ടു പോയത്.
തട്ടിക്കൊണ്ട് പോകുന്നതിന് മുന്‍പ് ഒരു സംഘം നക്സല്‍ പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ എത്തി റെയില്‍ ഉപകരണങ്ങള്‍ക്ക് തീയിടുകയും ചെയ്തിരുന്നു.
നേരത്തെ രാജ്യത്തിന്റെ കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളില്‍ ട്രെയിനും റെയില്‍വേ സ്റ്റേഷനുകളും മൊബൈല്‍ ടവറുകളും ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓഗസ്റ്റില്‍ ബീഹാറിലെ തന്നെ ഒരു ട്രെയിന്‍ ഇവര്‍ റാഞ്ചിയിരുന്നു.
നേരത്തെ 20ഓളം പേര് അടങ്ങുന്നു സംഘമെത്തി ഒഡീഷ്യയിലെ ഒരു റെയില്‍വെ സ്റ്റേഷന് ആക്രമിച്ചിരുന്നു. സ്ഫോടക വസ്തുക്കളുമായാണ് ഇവര്‍ അന്ന് ആക്രമണം നടത്തിയത്. ഇവര്‍ സ്റ്റേഷന് മാസ്റ്ററുടെ മുറിയിലും ചരക്ക് തീവണ്ടിയുടെ എന്ജിന് സമീപത്തും ടിഫിന്‍ ബോക്സില്‍ ഘടിപ്പിച്ചിരുന്ന ബോംബ് സ്ഥാപിച്ചാണ് ആക്രമണം നടത്തിയത്.






