
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പ് ചിത്രത്തിലെ നായകനായ നിവിന്‍ പോളിയെ അറിയാന്‍ താന്‍ ഗൂഗിളില്‍ തിരയേണ്ടി വന്നെന്ന് നടി ശാന്തി കൃഷ്ണ പറഞ്ഞത് വന്‍ വിവാദമായിരുന്നു. ശാന്തി കൃഷ്ണയുടെ വെളിപ്പെടുത്തല്‍ വലിയ വിവാദമായതോടെ അവര്‍ തന്നെ അതിനു മറുപടിയുമായി രംഗത്ത് എത്തിയിരുന്നു.
സിനിമയില്‍ നിന്ന് ഒരുപാടു കാലം വിട്ടു നിന്നതുകൊണ്ടും, പുതിയ മലയാള സിനിമകള്‍ കാണാത്തതുകൊണ്ടുമാണ് നിവിനെക്കുറിച്ചറിയാന് ഗൂമിളില് തിരയേണ്ടി വന്നതെന്നും ശാന്തി കൃഷ്ണ പറഞ്ഞിരുന്നു. സമാനമായ ചോദ്യം അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലും ഉയര്‍ന്നതോടെയാണ് വീണ്ടും മറ്റൊരു വെളിപ്പെടുത്തല്‍ നടി തന്നെ നടത്തിയിരിക്കുന്നത്.
തന്നെക്കുറിച്ച് അറിയാന്‍ നടി അപര്‍ണ ഗോപിനാഥ് ഗൂഗിളില്‍ തിരഞ്ഞുവെന്ന് ശാന്തി കൃഷ്ണയോട് തന്നെ നേരിട്ടു പറഞ്ഞ രസകരമായ സംഭവം. സുവീരന് സംവിധാനം ചെയ്യുന്ന 'മഴയത്ത്' എന്ന സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി ചെന്നപ്പോള്‍ ആണ് അപര്‍ണയെ കാണുന്നത്. അതിനു മുമ്പ് ഇരുവരും പരസ്പരം കണ്ടിരുന്നില്ല.
താങ്ങളെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ടെന്ന് പറഞ്ഞു. തന്റെ കൂടെ മാം ആണ് അഭിനയിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍ തനിക്ക് സന്തോഷം തോന്നി. പക്ഷെ ഗൂഗിള്‍ ചെയ്തു നോക്കേണ്ടി വന്നു എന്നായിരുന്നു അപര്‍ണയുടെ മറുപടി. പക്ഷെ താന്‍ അതൊരു മോശം സംഭവമായി കരുതുന്നില്ലെന്നും. ഇതേ കാര്യമാണ് നിവിന്റെ കാര്യത്തിലും സംഭവിച്ചതെന്നും ശാന്തി കൃഷ്ണ കൂട്ടിച്ചേര്‍ത്തു.
അശ്വതി, ഭരണി, കാര്‍ത്തിക നാളുകാരെ 2018 ല്‍ കാത്തിരിക്കുന്നത്- നക്ഷത്രഫലം- 2018