
റോത്തക്: ദേശീയ സ്കൂള്‍ മീറ്റിന് എത്തിയ കേരള താരങ്ങളെ ഹരിയാന താരങ്ങള്‍ മര്‍ദ്ദിച്ചു. മൊബൈല്‍ ചാര്‍ജര്‍ ചോദിച്ച് എത്തിയ ഹരിയാന താരം കേരള ടീമിന്റെ ക്യാമ്പില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു. കേരളാ ക്യാപ്റ്റന്‍ പി.എന്‍ അജിത്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ഹരിയാന താരങ്ങളുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റിട്ടുണ്ട്.
മീറ്റില്‍ കേരളം മുന്നിലെത്തിയതിനു പിന്നാലെയാണ് ഹരിയാനയുടെ ആക്രമണം ഉണ്ടായത്. തുടര്‍ന്ന് ഹരിയാന താരങ്ങള്‍ക്കെതിരെ കേരളം പരാതി നല്കി. അക്രമികളെ മീറ്റില്‍ നിന്ന് അയോഗ്യരാക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.സംഭവത്തിനു പിന്നാലെ മാപ്പ് ചോദിച്ചു ഹരിയാന രംഗത്തെത്തി. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഹരിയാന ഡിഇഒ വ്യക്തമാക്കി.






