
ഇന്‍ഡോര്‍: ശ്രീലങ്കക്കെതിരായ ഇന്‍ഡോര്‍ ടിട്വന്റി പരമ്പരയും ഇന്ത്യ സ്വന്തമാക്കി. വിരാട് കോഹ്ലിക്കു പകരം താല്‍ക്കാലിക ക്യാപ്റ്റനായി ഇറങ്ങിയ രോഹിത് ശര്‍മ്മ 35 പന്തില്‍ സെഞ്ച്വറി നേടി ലോകറെക്കോര്‍ഡ് കുറിച്ച മത്സരത്തില്‍ 88 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്.
35 പന്തില്‍ നിന്നാണ് 118 റണ്‍സാണ് രോഹിത് അടിച്ചുകൂട്ടിയത്. രോഹിതിന്റെ മാസ്മാരിക ഇന്നിംഗ്സിനു ശേഷം ഔട്ടായി പോയപ്പോള്‍ ക്യാപ്റ്റന്‍ കാണിച്ച സിഗ്നെല് ആണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത്.
ചര്‍ച്ചയായി ആയി മാറിയ ആ സിഗ്നല്‍ ആയിരുന്നു കളിക്കുശേഷം താരം. ആ സിഗ്നല്‍ അടുത്തതായി ധോണിയെ ബാറ്റിങ്ങിന് അയയ്ക്കാന്‍ പറഞ്ഞായിരുന്നു എന്നാണ് ക്രിക്കറ്റ് കമന്റേറ്റമാര്‍ പറയുന്നത്. കോച്ച് രവി ശാസ്ത്രിക്കായിരുന്നു രോഹിത് ശര്‍മ്മയുടെ സിഗ്നല്‍.




