
വന്‍കിട ആശുപത്രികളുടെ വിവിധ ചുമതലകള്‍ ആസൂത്രണം ചെയ്യാനും നിയന്ത്രിക്കാനും ഏകോപിപ്പിക്കാനും പരിജ്ഞാനമുള്ള പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുകയാണ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് കോഴ്സിന്റെ ലക്ഷ്യം.
ഡോക്ടര്‍മാരും രോഗികളും ആശുപത്രി ജീവനക്കാരും തമ്മി ല്‍ മാത്രമല്ല, രോഗികളുടെ ബന്ധുക്കളുമായും ആരോഗ്യകരമായ ബന്ധം സ്ഥാപിക്കുന്നതിനും അവരുടെ പ്രശ്നങ്ങള്‍ അനുഭാവപൂര്‍വം പരിഹരിക്കുന്നതിനും ശ്രമിക്കുകയാണ് ഇവരുടെ പ്രധാന ചുമതല.
ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ്, ഫെസിലിറ്റി മാനേജ്മെന്റ്, ക്വാളിറ്റി ആന്‍ഡ് കോസ്റ്റ് മാനേജ്മെന്റ്, ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് എന്നിങ്ങനെ മാനേജ്മെന്റിന്റെ നാല് രൂപങ്ങളാണ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷനില്‍. മോഡേണ്‍ മാനേജ്മെന്റ്, പബ്ലിക് അഡ്മിനിസ്ട്രേഷന്, ബിഹേവിയറല്‍ സയന്‍സുകള്‍ എന്നിവയെല്ലാം സമന്വയിപ്പിക്കുന്ന ബഹുവിധ പാഠ്യവിഷയമാണ് ഹോസ്പിറ്റല്‍ മാനേജ്മെന്റ്.
ആരോഗ്യമേഖലയിലെ വ്യത്യസ്തമായ കോഴ്സുകളിലൊന്നാണ് മെഡിക്കല്‍ റെക്കോര്‍ഡ്സ് ആന്‍ഡ് ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ടെക്നീഷ്യന് കോഴ്സ്. ആശുപത്രികള്‍ക്കു പുറമേ ബി.പി.ഒ. സെന്ററുകളും എല്ലാം ഈ തൊഴില്‍ പ്രാവീണ്യമുള്ളവരെ ആവശ്യപ്പെടുന്നു.
മെഡിക്കല്‍ ശാഖകളുടെ പരിപാലനവും തരംതിരിക്കലും ഉള്‍പ്പെടുന്നതാണ് മെഡിക്കല്‍ റിക്കോര്‍ഡിങ്.
ന്യൂഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ഹോസ്പിറ്റല്‍, പോണ്ടിച്ചേരി ജിപ്മര്‍, തിരുവനന്തപുരം ശ്രീചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ്, എം.ജി. യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ റിക്കോര്‍ഡ്സ് ടെക്നീഷ്യന് കോഴ്സുണ്ട്.

