
സിനിമാ മേഖലയിലെ വാഗ്വാദങ്ങള്‍ക്ക് അവസാനമായില്ല. ഓരോ ദിവസം കഴിയുമ്പോഴും അത് കനക്കുകയാണെന്ന് വേണം പറയാന്‍. കഴിഞ്ഞ ദിവസം പാര്‍വതി-ജൂഡ് ആന്റണി പോരാട്ടം ആയിരുന്നെങ്കില്‍ ഇപ്പോഴത് പ്രതാപ് പോത്തന്-ജുഡ് ആന്റണിയിലേക്ക് വഴിമാറിയിരിക്കുകയാണ്.
ജൂഡ് ആന്റണിയെ പച്ചത്തെറി വിളിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിടുകയാണ് പ്രതാപ് പോത്തന് ചെയ്തത്. നിങ്ങള്‍ ഒന്നുമല്ലെന്നും ഇന്‍ഡസ്ട്രിയില്‍ മറ്റുള്ളവരുടെ പാദപൂജ ചെയ്യുന്ന ആള് മാത്രമാണെന്നുമാണ് പ്രാതാപ് പോത്തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
കസബ വിഷയത്തിന് ശേഷം മലയാള സിനിമ രണ്ട് തട്ടിലായി മാറിയിരിക്കുകയാണ്. ഇതേതുടര്‍ന്നാണ് നിരവധി പേര് ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം സോഷ്യല്‍ മീഡിയ പ്രതാപ് പോത്തന് ക്രിസ്മസിന്റെ ഹാങ് ഓവറിലാണ് ഇത് ചെയ്തത് എന്നാണ് പറയുന്നത്. അടിച്ച ബ്രാന്‍ഡ് ഏതാണെന്നും ചിലര്‍ കുറിപ്പിനു താഴെ കമന്റായി ചോദിക്കുകയും ചെയ്തു.
പ്രതാപ് പോത്തന്റെ് ഫെയ്സ്ബുക്ക് പോസ്റ്റ്
" A Patti is always a Patti if his name is Jude..hey Jude u have done nothing y ou r just just a lackey ..and when it comes to judgement day .you r a nobody ..protect yourself with the help of ppl because believe me you deserve the the worst you sad man I don't mind dyeing because for I have proved and u r a sick man who has not...face me you asshole".






