
ഇതാണ് അനോകായി. അപ്രതീക്ഷിതമായിട്ടാണ് അനോക് മോഡലിംഗ് രംഗത്തേക്ക് കടന്നു വരുന്നത്. കൂട്ടുകാരിയെടുത്ത അനോകിന്റെ ചിത്രം അവളുടെ ജീവിതം തന്നെ മാറ്റിമറിയ്ക്കുകയായിരുന്നു. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന മോഡലുകളിലൊരാളാണ് അനോക്, മണിക്കൂറിന് 9 ലക്ഷം രൂപയാണ് അനോകിന്റെ പ്രതിഫലം.
വാഷിംഗ്ടണ്‍ ഡിസിയില്‍ ഹൊവാള്‍ഡ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന കാലത്താണ് അനോകിന്റെ ചിത്രം കൂട്ടുകാരിയുടെ ക്യാമറയില്‍ പതിഞ്ഞത്. വെറുതെയൊരു രസത്തിന് അവളാ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.
എന്നാല്‍ ചിത്രത്തിന് ലഭിച്ച പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു. ചിത്രം ഇന്‍സ്റ്റഗ്രാമില്‍ എത്തിയതോടെ അനോക് താരമായി. ഇങ്ങനെയായിരുന്നു അനോകിന്റെ മോഡലിംഗ് രംഗത്തേയക്കുള്ള പ്രവേശനം.
ഇന്ന് നിരവധി പരസ്യകമ്പനികളാണ് അനോകിന്റെ ഡേറ്റ് ലഭിക്കാനായി കാത്തിരിക്കുന്നത്. അന്തര്‍ദേശീയ മാധ്യമങ്ങളിലെ ഏറ്റവും വിലപിടിച്ച കവര്‍ ചിത്രവും അനോകിന്റേതു തന്നെ.
രോഹിണിക്കാര്‍ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ സൂക്ഷിക്കണം, വിദേശത്ത് ജോലി ചെയ്യുന്ന മകയിരക്കാര്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങള്‍... തിരുവാതിരക്കാര്‍ക്ക് താരകയോഗം
2018 നിങ്ങള്‍ക്കെങ്ങിനെ ?






