
സിനിമാ മേഖലയിലെ വാഗ്വാദങ്ങള്‍ക്ക് അവസാനമായില്ല. ഓരോ ദിവസം കഴിയുമ്പോഴും അത് കനക്കുകയാണെന്ന് വേണം പറയാന്‍. കഴിഞ്ഞ ദിവസം പാര്‍വതി-ജൂഡ് ആന്റണി പോരാട്ടം ആയിരുന്നെങ്കില്‍ ഇപ്പോഴത് പ്രതാപ് പോത്തന്-ജുഡ് ആന്റണിയിലേക്ക് വഴിമാറിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ജൂഡ് ആന്റണിയെ പച്ചത്തെറി വിളിച്ച് ഫെയ്സ്ബുക്കില്‍ പ്രതാപ് പോത്തന് പോസ്റ്റ് ഇട്ടിരുന്നു. അതിനുള്ള മറുപടിയുമായിട്ടാണ് ഇപ്പോള്‍ ജൂഡ് ആന്റണി രംഗത്ത് എത്തിയിരിക്കുന്നത്. നിങ്ങള്‍ ഒന്നുമല്ലെന്നും ഇന്‍ഡസ്ട്രിയില്‍ മറ്റുള്ളവരുടെ പാദപൂജ ചെയ്യുന്ന ആള് മാത്രമാണെന്നുമാണ് പ്രാതാപ് പോത്തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
കഞ്ചാവടിച്ച പേപ്പട്ടികളോട് എന്ത് പറയാന്‍. ഗെറ്റ് വെല്‍ സൂണ്‍ ഡിയര്‍ ഓള്‍ഡ് ഡോഗ് എന്നായിരുന്നു ജൂഡിന്റെ മറുപടി. കസബ വിഷയത്തിന് ശേഷം മലയാള സിനിമ രണ്ട് തട്ടിലായി മാറിയിരിക്കുകയാണ്. ഇതേതുടര്‍ന്നാണ് നിരവധി പേര് ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.






