
ബ്രസീലിയ: ബ്രസീലിലെ വെനസ്വേല എംബസിയിലെ മുതിര്‍ന്ന നയതന്ത്ര പ്രതിനിധി ജെറാര്‍ദോ ഡെല്ഗദോയെ ബ്രസീല്‍ പുറത്താക്കി. 'അസ്വീകാര്യനായ വ്യക്തിത്വം' എന്ന് കാണിച്ചാണ് പുറത്താക്കല്‍. ബ്രസീലിന്റെ വെനസ്വേലയിലെ അംബാസഡര്‍ റൂയ് പെരേരയെ അവിടെ നിന്നും പുറത്താക്കിയതിനു മറുപടിയാണ് ഈ നീക്കം.
ശനിയാഴ്ച കാനഡയുടെ പ്രതിനിധിയേയും വെനസ്വേല പുറത്താക്കിയിരുന്നു. ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നു എന്ന് ആരോപിച്ചായിരുന്നു നടപടി. നിലവില്‍ വിദേശത്തായിരിക്കുന്ന അംബാസഡര്‍ വില്‍മെര്‍ ബാരിന്റോസ് ഫെര്ഡണാണ്ടസിനോട് വെനസ്വേലയിലേക്ക് മടങ്ങരുതെന്നും കാനഡ നിര്‍ദേശം നല്കി. വെനസ്വേലയുടെ ചാര്‍ജ് ഡി അഫേഴ്സ് എയ്ഞ്ചല്‍ ഹെരേരയോടും നാട് വിടാന്‍ കാനഡ നിര്‍ദേശം നല്കി.
ബ്രസീലില്‍ ഇടതുചിന്തകയും സാമ്പത്തിക വിദഗ്ധയുമായ ദില്‍മ റൂസഫിനെ നീക്കി വലതുകക്ഷി നേതാവായ മൈക്കിള്തെമെര് അധികാരമേറ്റതു മുതല്‍ വെനസ്വേലയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വന്നിരുന്നു. ബ്രസീല്‍ മുന്‍ ഇടതുപക്ഷ പ്രസിഡന്റ് ദില്‍മ റൂസഫിനെ അനധികൃതമായാണ് ഇംപിച്ച് ചെയ്തതെന്ന് വെനസ്വേല ആരോപിച്ചിരുന്നു. വലതുകക്ഷികളുടെ അട്ടിമറിയാണ് ദില്‍മയെ വീഴ്ത്തിയതെന്നായിരുന്നു വെനസ്വേല പ്രസിഡന്റ് നികോളാസ് മദൂരോയുടെ ആരോപണം.






