
ഹൈദരാബാദ് : ആന്ധ്രാപ്രദേശിലെ ഒരുകോടി വീടുകള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന് ലഭ്യമാക്കുന്ന പദ്ധതിയുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അടുത്ത വര്‍ഷം ഡിസംബര്‍ മുതല്‍ സൗജന്യ നെറ്റ് കണക്ഷന് പുറമേ സൗജന്യ ടെലഫോണ്‍ കണക്ഷന്, റെന്റ് ഫ്രീ ഫോണ്‍ സര്‍വീസ്, സൗജന്യ നിരക്കില്‍ കേബിള്‍ ടിവി തുടങ്ങിയവയും ആന്ധ്രാപ്രദേശില്‍ ലഭ്യമാകും.
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഫൈബര്ഗ്രിഡ് പ്രേജക്ടിന്റെ ഭാഗമായാണ് ഇത്. 50,000 സ്കൂളുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, 5,000 ല്‍ ഏറെ സര്‍ക്കാര്‍ ആശുപത്രികള്‍, പഞ്ചായത്ത് ഓഫീസുകള്‍ എന്നിവിടങ്ങളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആന്ധ്രാപ്രദേശ് സ്റ്റേറ്റ് ഫൈബര്‍നെറ്റ് ലിമിറ്റഡ് നടപ്പാക്കുന്നതാണ് ഫൈബര്‍ ഗ്രിഡ് പ്രോജക്ട്. ഇതിലൂടെ 149 രൂപയ്ക്ക് ദിവസവും 5 ജിബി നെറ്റ്, 250 ടിവി ചാനലുകള്‍ സൗജന്യ ടെലഫോണ്‍ കണക്ഷന് എന്നിവ നടപ്പാക്കും.






