
മുംെബെ: ജന്മദിനാഘോഷത്തിനിടെ പബ്ബിന് തീ പിടിക്കുമ്പോള്‍ ആകാശത്തേക്ക് ഉയര്‍ന്ന കൂറ്റന്‍ ജ്വാലയെ പശ്ചാത്തലമാക്കി സെല്‍ഫി പിടിച്ചവരും മദ്യലഹരിയില്‍ അടിച്ചു പൂക്കുറ്റിയായി കിടന്നവരും ഒഴിപ്പിക്കലിന് തടസ്സം സൃഷ്ടിച്ചെന്ന് റിപ്പോര്‍ട്ട്. ഇതിനൊപ്പം താഴേയ്ക്ക് പോകാനുള്ള വാതില്‍ കണ്ടെത്താന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നുണ്ടായ തിക്കും തിരക്കും രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തുകയുണ്ടായി. ഇതെല്ലാമാണ് മരണനിരക്ക് കൂടാന്‍ കാരണമായി മാറിയത്.
മുംബൈയിലെ റൂഫ്ടോപ്പില് പ്രവര്‍ത്തിക്കുന്ന '1 എബൗ' എന്ന പബ്ബിലുണ്ടായ തീപിടുത്തത്തില്‍ 14 പേരോളമാണ് ശ്വാസം മുട്ടി മരിച്ചത്. പുറത്തേക്ക് പോകാനുള്ള വഴി കണ്ടെത്താന്‍ കഴിയാതായതോടെ ചിലരെല്ലാം ടോയ്ലറ്റില് കയറി കതകടച്ചിരുന്നു. ജന്മദിനക്കാരി ഖുശ്ബു ബന്‍സാലി (29) അടക്കം മരിച്ച 14 പേരില്‍ 11 പേരും സ്ത്രീകളാണ്. 21 പേര്‍ക്കു പരുക്കുണ്ട്.
ഖുശ്ബു ബന്‍സാലിയുടെ ജന്മദിനാഘോഷത്തിനിടെ വ്യാഴാഴ്ച അര്‍ധരാത്രി 12.30 നാണ് ലോവര്‍ പാരല്‍ ഏരിയായിലെ പബ്ബില്‍ വന്‍തീപിടുത്തമുണ്ടായത്. ഇതോടെ പാര്‍ട്ടി ചിതറി. അര്‍ദ്ധരാത്രിയില്‍ ഒരു ആരവം കേട്ട് നോക്കുമ്പോള്‍ ആള്ക്കാര് ഓടുന്നതാണ് കണ്ടത്. അവര്‍ പുറത്തേക്കുള്ള വഴി കാണാതെ ഓടുകയായിരുന്നെന്ന് തൊട്ടടുത്ത സുരക്ഷാ ഏജന്‍സി നടത്തുന്നവര്‍ പറഞ്ഞു. ടൈംസ് നൗ ഉള്‍പ്പെടെ ഓഫീസ് കോംപ്ളക്സിലെ മാധ്യമങ്ങളുടെ സുരക്ഷാ ജോലി ചെയ്യുന്നത് ഇവരാണ്. സ്ഥലത്തെക്കുറിച്ച് ഒരു പരിചയവുമില്ലാത്തവര്‍ പുറത്തേക്ക് എങ്ങിനെ പോകുമെന്ന് അറിയാതെ പകച്ചുപോയി. തനിക്കറിയാവുന്ന വഴിയിലൂടെ 150-200 പേരെ താഴെയെത്തിക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞിരുന്നു.
വഴിതേടിപ്പോയ ചില്ര് ചെന്നെത്തിയത് വിശ്രമമുറിയിലായിരുന്നു. രണ്ടാമതും മുകളിലേക്ക് പോയ സെക്യുരിറ്റി ഏജന്‍സി ജീവനക്കാര്‍ മറ്റൊരു 150 പേരെ കൂടി രക്ഷപ്പെടുത്തി. ഇവരില്‍ എട്ടുപത്ത് പേര്‍ക്ക് ചെറിയ രീതിയില്‍ പൊള്ളലേറ്റിരുന്നു. എല്ലായിടവും തീയും പുകയുമായിരുന്നു. വീണ്ടും അവിടേയ്ക്ക് പോകുവാന്‍ കഴിയുമായിരുന്നില്ലെന്നും ഇയാള്‍ പറഞ്ഞു. താഴെ ഡ്യൂട്ടി ചെയ്തിരുന്ന മറ്റൊരാള്‍ കൂടി മുകളിലേക്ക് പോയി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി.
ഏതാനും പേരെ താഴെയെത്തിച്ചപ്പോഴാണ് അവരില്‍ ചിലരുടെ ബന്ധുക്കളും സുഹൃത്തുക്കളും റൂമിലെ ബാത്ത്റൂമില്‍ കുടുങ്ങിയിരിക്കുകയാണെന്ന വിവരം അറിഞ്ഞത്. ഇവര്‍ വോയ്സ് മെസേജുകളും വീഡിയോകോളുകളും നടത്തി. മിനിറ്റുകള്‍ക്കുള്ളില്‍ അഗ്നിശമന വിഭാഗം രംഗത്തെത്തുകയും ടോയ്ലറ്റില് കുടുങ്ങിയവരെ രക്ഷപ്പെടുത്തുകയും ചെയ്തു. അതേസമയം ഗ്രൗണ്ട് ഫ്ളോറില്‍ സൂക്ഷിക്കപ്പെട്ടിരുന്നത് അനേകം ഗ്യാസ് സിലിണ്ടറുകളായിരുന്നു. ഇവ അഗ്നിശമന വിഭാഗം പതിയെ അവിടെ നിന്നും മാറ്റി. ഇവയ്ക്ക് തീ പിടിച്ചിരുന്നെങ്കില്‍ കമലാ മില്‍സ് കോമ്പൗണ്ട് തന്നെ ഇല്ലാതാകുമായിരുന്നെന്നും ദൃക്സാക്ഷിള്‍ പറയുന്നു. വീണു കിടന്നവരുടെ മുകളിലൂടെയാണ് ആള്ക്കാര് രക്ഷപ്പെടാന്‍ ഓടിയത്.
റൂഫ്ടോപ്പില് പ്രവര്‍ത്തിക്കുന്ന '1 എബൗ' എന്ന പബ്ബിലാണു തീപിടുത്തമുണ്ടായത്. തൊട്ടുതാഴെയുള്ള മൂന്നാംനിലയിലെ മോജോ പബ്ബിലേക്കും തീപടര്‍ന്നു. ദേശീയ ടെലിവിഷന്‍ ചാനലുകളുടെ സ്റ്റുഡിയോകളടക്കമുള്ളവ സ്ഥിതി ചെയ്യുന്ന പ്രധാനവ്യാപാരകേന്ദ്രവും നിശാജീവിത മേഖലയുമായ ലോവര്‍ പാരലല്‍ ഹില്‍സിലെ കമലാ മില്‍സ് കോമ്പൗണ്ടിലെ ട്രേഡ് ഹൗസ് ബില്‍ഡിങ്ങിലാണ് പബ്ബുകള്‍. െടെംസ് നൗ, ഇ.ടി. നൗ, ടിവി 9 മറാത്തി ചാനലുകളുടെ ഓഫീസുകള്‍ കോംപ്ലക്സിലുണ്ട്. മുഴുവന്‍ കോമ്പൗണ്ടിനെയും വിഴുങ്ങിയ തീ അരമണിക്കൂറോളം നീണ്ടുനിന്നു.






