
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരുടെ പുതിയ കണക്കുമായി സംസ്ഥാന സര്‍ക്കാര്‍. ചുഴലിക്കാറ്റ് വീശിയടിച്ച് ഒരു മാസം കഴിഞ്ഞിട്ടും തിരികെ എത്താനുള്ളത് 141 മലയാളികളാണ്. വിവിധ തീരങ്ങളില്‍ നിന്നായി 216 പേരെ കാണാതായിട്ടുണ്ട്. ഇവരില്‍ 75 ഇതര സംസ്ഥാന തൊഴിലാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബുധനാഴ്ച രാവിലെ പുറത്തുവിട്ട പുതിയ കണക്കില്‍ പറയുന്നു.
അതേസമയം, ചുഴലിക്കാറ്റില്‍ മരിച്ച മൂന്നു പേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് തിരിച്ചറിഞ്ഞു. കോഴിക്കോട് ആശുപത്രികളില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.






