
ശ്രീനഗര്‍: ജമ്മു കശ്മീരിലെ സാംബ സെക്ടറില്‍ പാക് സൈനികര്‍ നടത്തിയ വെടിവെയ്പ്പില്‍ ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ടു. ഹെഡ് കോണ്‍സ്റ്റബിള്‍ ആര്.പി ഹസ്രയാണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച വൈകീട്ടാണ് യാതൊരു പ്രകോപനവും കൂടാതെ പാകിസ്താന് വെടിയുതിര്‍ത്തത്. സാംബ ജില്ലാ ആശുപത്രിയിലെത്തിച്ച ശേഷമായിരുന്നു ജവാന്റെ മരണം. ജമ്മുവിന്റെ വിവിധ മേഖലകളില്‍ ആക്രമണം തുടരുമ്പോഴും സാംബ ജില്ലയില്‍ സമാധാനം ഉണ്ടായിരുന്നു. എന്നാല്‍ ഇന്നത്തോടെ ഇവിടെയും പാകിസ്താന് ആക്രമണം നടത്തുകയായിരുന്നു.






