ശബരിമല അയ്യപ്പസ്വാമിയുടെ ഉറക്ക് പാട്ടായ 'ഹരിവരാസനം' തെറ്റു തിരുത്തി ഈ മാസം പുറത്തിറങ്ങില്ല. ഫെബ്രുവരിയില്‍ പിശക് തിരുത്തി റീ-റെക്കോഡിങ് നടക്കും.
ഇപ്പോള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് യേശുദാസ് കച്ചേരിയില്‍ അവതരിപ്പിച്ചതാണെന്നും ശബരിമലയ്ക്ക് വേണ്ടി റെക്കോഡ് ചെയതതല്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ പറഞ്ഞു. നേരത്തെ അദ്ദേഹം ആലപിച്ചിരുന്ന ഗാനത്തില്‍ ചെറിയ പിശകുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മൂലകൃതിയില്‍ ഓരോ വരിയ്ക്ക് ശേഷവും സ്വാമി എന്ന വാക്കുകൂടി ഉള്‍പ്പെടുത്തണമെന്ന ഹരിവരാസനം ട്രസ്റ്റ് അഭ്യര്‍ഥിച്ചിരുന്നു. ഇതും കൂടി ഉള്‍പ്പെടുത്തിയായിരിക്കും റീ റെക്കോഡ് ചെയ്യുക.
ശബരിമല ക്ഷേത്രത്തില്‍ നടയടയ്ക്കുന്നതിന് തൊട്ടു മുന്‍പായാണ് ഹരിവരാസനം പാടുന്നത്. ക്ഷേത്രത്തിനുള്ളിലെ ശാന്തിക്കാരും സോപാനത്തിലുള്ളവരും ചേര്‍ന്നാണ് ഇത് ആലപിക്കുന്നത്. ഈ സമയത്ത് ഉച്ചഭാഷിണി വഴി യേശുദാസിന്റെ പാട്ട് കേള്‍പ്പിക്കുകയും ചെയ്യാറുണ്ട്.






