
മുംബൈ: സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദത്തെതുടര്‍ന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) സേവിങ്സ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് പരിധി കുറയ്ക്കുന്നു. എസ്ബിഐയുടെ മിനിമം ബാലന്‍സ് നിബന്ധന സാധാരണക്കാരായ ജനങ്ങള്‍ക്കു വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
നഗരപ്രദേശങ്ങളില്‍ ഉപഭോക്താക്കള്‍ ബാങ്ക് അക്കൗണ്ടുകളില്‍ 3000 രൂപ മിനിമം ബാലന്‍സ് ആയി നിലനിര്‍ത്തണമെന്ന് എസ്ബിഐ വിജ്ഞാപനം രാജ്യവ്യാപകമായി പ്രതിഷേധം സൃഷ്ടിച്ചിരുന്നു. ഈ പരിധി 1000 രൂപയായി കുറയ്ക്കാനാണ് നീക്കം. അക്കൗണ്ടില്‍ നിലനിര്‍ത്തേണ്ട കുറഞ്ഞ തുക ഇനി മുതല്‍ 1000 രൂപ ആക്കാനാണ് എസ്ബിഐയുടെ ആലോചന. മാസത്തില്‍ ശരാശരി മിനിമം ബാലന്‍സ് തുക നിലനിര്‍ത്തണമെന്നായിരുന്നു ബാങ്കിന്റെ നിര്‍ദേശം. ഇത് മൂന്നുമാസ കാലാവധിയുമാക്കിയേക്കും.
മിനിമം ബാലന്‍സ് ഇല്ലെന്ന കാരണം പറഞ്ഞ് പൊതുമേഖല ബാങ്കുകള്‍ ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നിന്നും എകദേശം 2320 കോടിയോളം രൂപ ഈടാക്കിയിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാത്രം ഇത്തരത്തില്‍ 1771 കോടിരൂപ അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിച്ചിരുന്നു.
ആദായത്തെക്കാള്‍ വലിയ ലാഭമാണ് ബാലന്‍സ് പിഴയിനത്തില്‍ നിന്നും ബാങ്കുകള്‍ ഈടാക്കിയത്. അഞ്ചുവര്‍ഷത്തെ ഇടവേളക്കുശേഷം മിനിമം ബാലന്‍സ് അക്കൗണ്ട് നിര്‍ബന്ധമാക്കിയ എസ്.ബി.ഐ, ജന്‍ ധന് അക്കൗണ്ടുകള്‍ എന്നിവ ഈ പരിഷ്കരണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്താകമാനം ഏകദേശം നാല്‍പ്പത്തിരണ്ട് കോടി അക്കൗണ്ടുകളാണ് എസ്.ബി.ഐ ക്കുള്ളത്.






