
ന്യൂഡല്‍ഹി : സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. സ്വവര്‍ഗ്ഗാനുരാഗികള്‍ നല്കിയ ഹര്‍ജിയിലാണ് തീരുമാനം.
സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമാണെന്ന് നേരത്തെ വിധിച്ചിരുന്നു. സ്വകാര്യത മൗലീകാവകാശമാണെന്ന സുപ്രീംകോടതി വിധിയ്ക്കു ശേഷം ഇതിന്റെ അടിസ്ഥാനത്തില്‍ സ്വവര്‍ഗ്ഗ രതി നിയമവിധേയാക്കണമെന്ന് ആവശ്യപ്പെട്ട് സ്വവര്‍ഗ്ഗാനുരാഗികള്‍ നല്കിയ ഹര്‍ജികളാണ് ഇന്ന ഭരണഘടനാ ബെഞ്ചിന് വിട്ടത്.
സമൂഹത്തിന്റെ ധാര്‍മികത കാലത്തിനൊത്ത് മാറുന്നതാണെന്ന് ഇന്ന് ഹര്‍ജി പരിഗണിക്കവേ സുപ്രീംകോടതി വ്യക്തമാക്കി. നിയമം ജീവിതത്തിന് ഒപ്പമാണ് സഞ്ചരിക്കേണ്ടത്. സ്വയം തെരഞ്ഞെടുപ്പിന്റെ പേരില്‍ ഒരു വിഭാഗത്തിന് എത്തും ഭയത്തോടെ ജീവിക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.






