
സിഡ്നി: ആഷസില്‍ ഇംഗ്ലണ്ടിനെ ചാരമാക്കി ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കി വാര്‍ത്തകള്‍ക്കിടയിലും ചര്‍ച്ചയായത് ജോ റൂട്ടിന്റെ ഒറ്റയാള്‍ പോരാട്ടവും, ഓസീസ് ഫീല്‍ഡറുടെ ഹെല്‍മറ്റ് തകര്‍ത്ത ഷോട്ടുമായിരുന്നു. സിഡ്നിയില്‍ നടന്ന അവസാന ടെസ്റ്റിന്റെ രണ്ടം ഇന്നിംഗ്സിലാണ് സംഭവം.
ജോ റൂട്ടിന്റെ ലെഗ് സൈഡ് ലക്ഷ്യമാക്കിയുള്ള ഷോട്ട് ഒസീസ് ഫീല്‍ഡറുടെ ഹെല്‍മറ്റ് തകര്‍ക്കുകയായിരുന്നു. ഷോര്‍ട്ട് ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കാമറൂണ്‍ ബാന്‍ക്രോഫ്റ്റിന്റെ ഹെല്‍മറ്റിലാണ് നേരിട്ട് വന്ന് കൊണ്ടത്. ഇടിയുടെ ആഘാതത്തില്‍ കാമറൂണിന്റെ ഹെല്‍മറ്റ് തകര്‍ന്നു. ഇതോടെ ഒരു നിമിഷം ഫീല്‍ഡിലുള്ളവര്‍ പകച്ചു നിന്നു. പിന്നാലെ ഓസീസ് താരങ്ങള്‍ ഓടിയെത്തി. റൂട്ട് ക്ഷമ ചോദിക്കുകയും ചെയ്തു. തുടര്‍ന്ന് കളി സാധാരണ നിലയില്‍ തുടരുകയായിരുന്നു.




