
മുംബൈ: ഉത്തേജകമരുന്ന് ഉപയോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ക്രിക്കറ്റ് താരം യൂസഫ് പഠാനെ ബി.സി.സി.ഐ വിലക്കി. അഞ്ചു മാസത്തേയ്ക്കാണ് വിലക്ക്. ചുമയ്ക്കുള്ള മരുന്നിലെ മരുന്നാണ് പഠാന് വില്ലനായത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആഭ്യന്തര ട്വന്റി-20 മത്സരത്തിനിടയില്‍ പഠാന് നല്കിയ മൂത്രസാമ്പിള്‍ പരിശോധിച്ചപ്പോഴാണ് ഉത്തേജക മരുന്നിന്റെ ഉപയോഗം കണ്ടെത്തിയത്. ചുമയ്ക്കുള്ള മരുന്നില്‍ കാണുന്ന ടെര്ബ്യൂട്ടലെയ്ന്റെ അംശംമാണ് കണ്ടെത്തിയിരിക്കുന്നതെന്നും ബി.സി.സി.ഐയുടെ പത്രക്കുറിപ്പില്‍ പറഞ്ഞു.
കളിയില്‍ കൂടുതല്‍ ഊര്‍ജം കിട്ടാനായി അല്ല ഇഞ്ചക്ഷന് എടുത്തതെന്നും ശ്വാസനാളിയില്‍ അണുബാധയുണ്ടായതിനാണ് മരുന്ന് സ്വീകരിക്കേണ്ടി വന്നതെന്നാണ് പഠാന്റെ വിശദീകരണം. കഴിഞ്ഞ വര്‍ഷം ഇതേ നിരോധിത മരുന്ന് ഉപയോഗിച്ചതിന് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ സുബ്രതോപാല്‍ പിടിക്കപ്പെട്ടിരുന്നു.






