ന്യൂഡൽഹി: ഗ്ലാസ്ഗോയിൽ പിറന്ന ആ സ്വർണത്തിന് കണ്ണീരിന്റെ തിളക്കമാണ്. തന്റെ എല്ലാമെല്ലാമായ അച്ഛന് തന്റെ മെഡൽ കാണാനോ ചരിത്ര നിമിഷത്തിൽ പങ്കാളിയാവാനോ കഴിയില്ല എന്നോർത്ത് വിതുമ്പുകയാണ് അസ്മിത ഡേ എന്ന ഇന്ത്യൻ അഭിമാനം! കോമൺവെൽത്ത് ഗെയിംസ് വനിതാ ജുഡോ 48 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടമാണ് അസ്മിത സ്വന്തമാക്കിയിരിക്കുന്നത്.
കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയ വിവരം അച്ഛനുമായി പങ്കുവെക്കാൻ കഴിയാത്തതിന്റെ നോവിലാണ് ഇന്ത്യൻ ജുഡോ താരം അസ്മിത ഡേ. എന്നാൽ, തന്റെ വിജയത്തിന് പിന്നിൽ അച്ഛന്റെ വിയർപ്പും സ്വപ്നങ്ങളുമാണെന്ന് ഈ ഇരുപത്തിമൂന്നുകാരി വിതുമ്പലോടെ ഓർക്കുന്നു. കടുത്ത ദാരിദ്ര്യത്തിലും തന്റെ സ്വപ്നങ്ങൾക്ക് പരിക്കേൽക്കാതിരിക്കാൻ അച്ഛൻ എന്നും ശ്രമിച്ചിരുന്നു എന്ന് അസ്മിത പറയുന്നു. ഏഴ് മാസം മുമ്പ് മസ്തിക്ഷ്കാഘാതത്തെ തുടർന്ന് അച്ഛൻ മരണപ്പെട്ടത് അസ്മിതയെ അക്ഷരാർത്ഥത്തിൽ തകർത്തു കളഞ്ഞിരുന്നു.
ത്രിപുരയിലെ ഒരു ചെറിയ ഗ്രാമത്തിൽ മൺകൂടിലിൽ കഴിഞ്ഞിരുന്ന അസ്മിതയുടെ കുടുംബം കടുത്ത ദാരിദ്ര്യത്തിലായിരുന്നു. സൈക്കിൾ മെക്കാനിക്കായിരുന്ന അച്ഛന് ദിവസേന ലഭിച്ചിരുന്നത് വെറും 300 രൂപ മാത്രമായിരുന്നു. എങ്കിലും മകളുടെ കായിക സ്വപ്നങ്ങൾക്ക് അച്ഛൻ എന്നും വലിയൊരു താങ്ങായിരുന്നു. കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റ സമയത്ത് ഡൽഹിയിൽ എത്തിച്ച് ചികിത്സ നൽകിയതും അച്ഛനാണ്.
അച്ഛന്റെ വിയോഗത്തിൽ തളർന്നുപോയ അസ്മിതയോട്, "ഞാൻ നിന്നെ തടഞ്ഞാൽ നിന്റെ അച്ഛന്റെ സ്വപ്നങ്ങളാണ് തകരുന്നത്" എന്ന് പറഞ്ഞ് വെറും പത്ത് ദിവസത്തിന് ശേഷം അമ്മയാണ് അവളെ വീണ്ടും പരിശീലന കേന്ദ്രത്തിലേക്ക് അയച്ചത്. ഭോപ്പാലിലെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ സെന്ററിൽ മടങ്ങിയെത്തിയ അസ്മിത കഠിനാധ്വാനം തുടർന്നു. ഉറക്കമില്ലാത്ത രാത്രികളും കടുത്ത മാനസിക സമ്മർദ്ദവും അതിജീവിച്ചാണ് അവൾ ഗ്ലാസ്ഗോയിൽ ചരിത്രമെഴുതിയത്. സ്വകാര്യ ദു:ഖങ്ങൾ പോലും മാറ്റിവച്ച് പരിശീലനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച അസ്മിതയുടെ കഠിനാധ്വാനമാണ് ഇപ്പോൾ രാജ്യത്തിന് അഭിമാനകരമായ ഈ സുവർണ്ണ നേട്ടം സമ്മാനിച്ചിരിക്കുന്നത്.

Comments