കോട്ടയം: സംസ്ഥാനത്ത് കഴിഞ്ഞദിവസം ഉണ്ടായ ദുരിതപ്പെയ്ത്തില്‍ ജീവന് നഷ്ടമായവരുടെ എണ്ണം കൂടുന്നു. പൂഞ്ഞാറില്‍ തകര്‍ന്ന വീടിനടിയില്‍ കുടുങ്ങിയ വീട്ടമ്മ റെജീനയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടിയില്‍ നാലുവയസ്സുകാരന് ഒഴുക്കിപ്പെട്ട് മരിച്ചതാണ് അവസാനമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് മരണമടഞ്ഞവരുടെ എണ്ണം ആറായി.
നീറാട് തോട്ടില്‍ ആണ് അപകടമുണ്ടായത്. മരിച്ച കുട്ടിയുടെ മൃതദേഹം നിലവില്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തില്‍ വെള്ളത്തിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ഒഴുക്കില്‍പ്പെട്ട് വരുന്നത് കണ്ട നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അടൂര്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീട്ടമ്മയായ സുമതി മരണമടഞ്ഞിരുന്നു. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് അടൂര്‍മല സ്വദേശി രവിയുടെ ഭാര്യ സുമതിയുടെ മൃതദേഹം വീട് നിന്നിരുന്ന സ്ഥലത്തിന് 500 അടിയോളം താഴെ നിന്ന് കണ്ടെത്തിയത്. സംഭവസമയത്ത് വീടിനുള്ളിലുണ്ടായിരുന്ന രവിയെയും മകന് രാജേഷിനെയും അത്ഭുതകരമായാണ് രക്ഷിച്ചത്. പരിക്കേറ്റ രാജേഷിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇടുക്കി കോലാഹലമേട്ടില്‍ മണ്ണിടിഞ്ഞുവീണ് വീടിനുള്ളില്‍ കുടുങ്ങിപ്പോയ പ്രഭാകരനെയും രക്ഷിക്കാനായില്ല.
വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു. ബന്ധു ലീലാമണി അകപടത്തില്‍ നിന്നും രക്ഷപ്പെട്ടു. പൂഞ്ഞാര്‍ പയ്യാനത്തോട്ടിലെ ഉരുള്‍പൊട്ടലില്‍ പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ജോസ്വിന് എന്ന 26 കാരനും മരണമടഞ്ഞിരുന്നു. ഉരുള്‍പൊട്ടലില്‍ കാണാതായ റെജീനയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറത്ത് കൈനോടില്‍ മണ്ണിടിച്ചിലില്‍ വീട്ടമ്മയുടെ കാല് മണ്ണില്‍ കുടുങ്ങി. വീട്ടമ്മയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇടുക്കി പശുപ്പാറയില്‍ മണ്ണിടിഞ്ഞ് വീട് തകര്‍ന്നു. ബാലന് എന്നയാളുടെ വീടാണ് തകര്‍ന്നത്. വീട്ടില്‍ ഉള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

Comments