ദിസ്പൂര്‍: രണ്ട് പേരുടെ കൂടി മരണത്തെ തുടര്‍ന്ന് അസമിലെ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 82 ആയി ഉയര്‍ന്നു. ഏകദേശം 1.93 ലക്ഷം ആളുകള്‍ ഇപ്പോഴും ദുരിതത്തിലാണ്. വായ്പാ ഇളവുകള്‍, വേഗത്തിലുള്ള ഇന്‍ഷുറന്‍സ് ക്ലെയിം തീര്‍പ്പാക്കല്‍, 41.67 കോടി രൂപയുടെ ധനസഹായം എന്നിവ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
അഞ്ച് ജില്ലകളിലായി ഏകദേശം 1.93 ലക്ഷം ആളുകള്‍ ഇപ്പോഴും ദുരിതത്തിലാണെന്ന് അധികൃതര്‍ ശനിയാഴ്ച അറിയിച്ചു. രണ്ട് പേരുടെ കൂടി മരണത്തോടെ ഈ വര്‍ഷത്തെ വെള്ളപ്പൊക്കത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ എണ്ണം 82 ആയി. ശിവസാഗര്‍, ഗൊലാഘട്ട്, ജോര്‍ഹട്ട്, നാഗോണ്‍, ചരൈദേവ് എന്നീ ജില്ലകളിലാണ് നിലവില്‍ വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവപ്പെടുന്നത്. ചരൈദേവ് ജില്ലയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. ഇവിടെ 77,456 പേരെ വെള്ളപ്പൊക്കം ബാധിച്ചു. ശിവസാഗര്‍ (63,492), ജോര്‍ഹട്ട് (34,067) എന്നിവിടങ്ങളാണ് തൊട്ടുപിന്നില്‍.
വെള്ളപ്പൊക്ക ബാധിതര്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും വായ്പാ തിരിച്ചടവിന് മൊറട്ടോറിയം ലഭ്യമാക്കാനും സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുമായും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങള്‍, കന്നുകാലികള്‍, മറ്റ് ഇന്‍ഷുറന്‍സ് ചെയ്ത വസ്തുവകകള്‍ എന്നിവയുടെ ക്ലെയിമുകള്‍ യാതൊരു താമസമില്ലാതെ തീര്‍പ്പാക്കാന്‍ ആവശ്യപ്പെടാനായി സര്‍ക്കാര്‍ ഓഗസ്റ്റ് 5-ന് സ്വകാര്യ, സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

Comments