
ന്യൂഡല്‍ഹി: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യയില്‍ എത്തി. ആറ് ദിവസത്തെ സന്ദര്‍ശനത്തിനാണ് അദ്ദേഹം ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. ഇന്ത്യ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ ഇസ്രായേല്‍ പ്രധാനമന്ത്രിയാണ് നെതന്യാഹു. പതിനഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഇസ്രായേല്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇതിന് മുന്‍പ് 2013ല്‍ ഏരിയല്‍ ഷാരോനാണ് ഇന്ത്യ സന്ദര്‍ശിച്ച ഇസ്രായേല്‍ പ്രധാനമന്ത്രി.
പ്രോട്ടോക്കോള്‍ മാറ്റിവച്ച് പ്രധാനമന്ത്രി തന്നെ വിമാനത്താവളത്തില്‍ എത്തി നെതന്യാഹുവിനെ സ്വീകരിച്ചു. നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനം ചരിത്രപരമാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. സന്ദര്‍ശനം, ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമാക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇംഗ്ലീഷിലും ഹീബ്രുവിലുമായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. തീന് മൂര്‍ത്തി ഭവനിലെ സന്ദര്‍ശക രജിസ്റ്ററില്‍ ഇരു നേതാക്കളും ഒപ്പുവച്ചു.
തീന് മൂര്‍ത്തി ഭവനിലെത്തിയ പ്രധാനമന്ത്രി മോഡിയേയും നെതന്യാഹുവിനേയും കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ആറ് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ നെതന്യാഹു, പ്രധാനമന്ത്രി മോഡിക്ക് പുറമെ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കേന്ദ്രമന്ത്രി സുഷാമാ സ്വരാജ് തുടങ്ങിയവരുമായും കൂടിക്കാഴ്ച നടത്തും.







Comments