തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി മുൻമന്ത്രി വി. ശിവൻകുട്ടി. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട മുഖ്യമന്ത്രി ഔദ്യോഗിക ഉത്തരവാദിത്വങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ തലവൻ എന്ന നിലയിൽ രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകേണ്ടത് മുഖ്യമന്ത്രിയുടെ കടമയാണെന്ന് ശിവൻകുട്ടി പറഞ്ഞു. എന്നാൽ, അടിയന്തര പ്രാധാന്യമുള്ള ഔദ്യോഗിക ചുമതലകൾ മാറ്റിവെച്ച് പൊന്നാനിയിൽ യൂത്ത് ലീഗ് നേതാവിന്റെ വസതിയിലെ സൽക്കാരത്തിൽ മുഖ്യമന്ത്രി പങ്കെടുത്തുവെന്നാണ് അദ്ദേഹത്തിന്റെ വിമർശനം.
ജനങ്ങൾ ദുരിതത്തിലും ആശങ്കയിലും കഴിയുമ്പോൾ മുഖ്യമന്ത്രിയുടെ നടപടി "റോം കത്തിയെരിയുമ്പോൾ നീറോ വീണമീട്ടുന്നതിന്" തുല്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വ്യക്തിപരമായ പരിപാടികൾക്ക് മുൻഗണന നൽകുന്ന സമീപനം പദവിക്ക് യോജിച്ചതല്ലെന്നും മറ്റ് പരിപാടികൾ മാറ്റിവെച്ച് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുകയാണ് ഒരു ഭരണാധികാരി ചെയ്യേണ്ടതെന്നും ശിവൻകുട്ടി പറഞ്ഞു.
2018, 2019 പ്രളയകാലത്തും കോവിഡ് മഹാമാരിക്കാലത്തും മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തെ മുന്നിൽ നിന്ന് നയിച്ചെന്നും അതുപോലുള്ള നേതൃത്വമാണ് ഇപ്പോൾ സംസ്ഥാനത്തിന് ആവശ്യമെന്നും വി.ഡി. സതീശൻ പിണറായി വിജയനെ മാതൃകയാക്കണമെന്നും ശിവൻകുട്ടി ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.

Comments