തിരുവനന്തപുരം: റെഡ് അലർട്ട് പ്രഖ്യാപിക്കാൻ വൈകിയെന്ന ആക്ഷേപത്തിന് മറുപടിയുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ശാസ്ത്രീയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് മഴ മുന്നറിയിപ്പുകൾ നൽകുന്നതെന്നും ഇതിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും ദുരന്തനിവാരണ അതോറിറ്റി സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് വ്യക്തമാക്കി. വെള്ളിയാഴ്ച വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കാലവർഷകാലത്ത് അലർട്ടുകളെ മാത്രം ആശ്രയിച്ച് മുന്നൊരുക്കങ്ങൾ നടത്താൻ കഴിയില്ലെന്നും ഓറഞ്ച് അലർട്ടിൽ നിന്ന് റെഡ് അലർട്ടിലേക്കോ തിരിച്ചോ മാറ്റം വരുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. റഡാർ വിവരങ്ങളിൽ വരുന്ന മാറ്റങ്ങൾക്കനുസരിച്ചാണ് മുന്നറിയിപ്പുകൾ പുതുക്കുന്നത്. മൂന്ന് മണിക്കൂർ ഇടവിട്ട് വരെ അലർട്ടുകളിൽ മാറ്റമുണ്ടാകാറുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
നിലവിലെ മഴയുടെ തീവ്രത പൊതുവെ കുറയുമെങ്കിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുമെന്നും ഏതൊക്കെ പ്രദേശങ്ങളിലായിരിക്കുമെന്നത് ഇപ്പോൾ കൃത്യമായി പ്രവചിക്കുന്നതിന് പരിമിതികളുണ്ടെന്നും ഡോ. ശേഖർ കുര്യാക്കോസ് പറഞ്ഞു. വെള്ളിയാഴ്ചയോടെയാണ് വീണ്ടും ശക്തമായ മഴ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മഴ അലർട്ടുകൾ പ്രഖ്യാപിക്കുന്നതിൽ സംസ്ഥാന സർക്കാരിന് യാതൊരു പങ്കുമില്ലെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. അലർട്ടുകൾക്ക് അതീതമായി എല്ലാ സമയത്തും സർക്കാർ ആവശ്യമായ മുൻകരുതലുകളും ഒരുക്കങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മഴ പൂർണമായി ശമിച്ചിട്ടില്ലെങ്കിലും സ്ഥിതിഗതികൾ പൊതുവെ ആശ്വാസകരമാണെന്നും വെള്ളം ഇറങ്ങിത്തുടങ്ങിയെന്നും കഴിഞ്ഞ രാത്രി വലിയ പ്രയാസങ്ങളില്ലാതെയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

Comments