ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തികരവും ആക്ഷേപകരവുമായ ഉള്ളടക്കം പ്രചരിപ്പിച്ചെന്ന പരാതിയിൽ മൂന്ന് ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കെതിരെ ബെംഗളൂരു സൈബർ ക്രൈം പൊലീസ് കേസെടുത്തു. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി) ലീഗൽ സെല്ലിന്റെ പരാതിയിലാണ് നടപടി.
രാഹുൽ ഗാന്ധിയുടെ പൊതുപ്രതിച്ഛായ തകർക്കുകയും അദ്ദേഹത്തെ അപമാനിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഈ അക്കൗണ്ടുകളിലൂടെ പോസ്റ്റുകൾ പ്രചരിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.
'ground.reality_india' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ജൂലൈ 16-ന് പങ്കുവെച്ച 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് വിവാദത്തിന് തുടക്കമായത്. 'എന്തുകൊണ്ടാണ് പ്രതിപക്ഷം മൗനം പാലിക്കുന്നത്?' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോയിൽ വ്യക്തിഹത്യ നടത്തുന്നതും ആക്ഷേപകരവുമായ പരാമർശങ്ങളുണ്ടെന്നാണ് പരാതി.
ഈ വീഡിയോയ്ക്ക് താഴെ പ്രകോപനപരവും അപകീർത്തികരവുമായ കമന്റുകൾ രേഖപ്പെടുത്തി ഉള്ളടക്കം വീണ്ടും പ്രചരിപ്പിച്ച രണ്ട് ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്കെതിരെയും പൊലീസ് കേസെടുത്തു.
സംഭവത്തിൽ മൂന്ന് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി സൈബർ പൊലീസ് ഇൻസ്പെക്ടർ ജി. സുരേഷ് അറിയിച്ചു. വീഡിയോ, കമന്റുകൾ, അക്കൗണ്ട് വിവരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചുവരികയാണ്. അക്കൗണ്ടുകൾക്ക് പിന്നിലുള്ളവരെയും പ്രചാരണത്തിന് പിന്നിൽ മറ്റ് വ്യക്തികളുടെയോ സംഘങ്ങളുടെയോ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.

Comments