ഡിജിറ്റല്‍ വാലറ്റ് സേവന ദാതാക്കളായ ബ്ലാക്ക് വാലറ്റ് പൊളിച്ച് ഹാക്കര്‍മാര്‍ നാല് ലക്ഷം ഡോളര്‍ കവര്‍ന്നു. ഇവരുടെ സെര്‍വറില്‍ കയറിയാണ് ഹാക്കര്‍മാര്‍ ഹൈടെക്ക് മോഷണം നടത്തിയിരിക്കുന്നത്.
സ്റ്റേല്ലാര് എന്ന ക്രിപ്റ്റോകറന്‍സിയാണ് മോഷ്ടിച്ചിരിക്കുന്നത്. ബ്ലാക്ക് വാലറ്റിന്റെ സ്ഥാപകര്‍ കഴിഞ്ഞ ദിവസമിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഹാക്കിങ് നടന്നതായി കാണിച്ചിരിക്കുന്നത്.
പ്രൊവൈഡറില്‍ കയറി ഡിഎന്‍എസ് ഘടനയില്‍ മാറ്റം വരുത്തിയായിരുന്നു മോഷണം. മോഷണം സംബന്ധിച്ച് ഹാക്കര്‍മാര്‍ ബ്ലാക്വാലറ്റ് ഉടമയ്ക്ക് വിവരം നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മോഷ്ടിക്കപ്പെട്ട സ്റ്റെല്ലാര്‍ ബ്രിട്ടക്സ് എന്ന മറ്റൊരു ക്രിപ്റ്റോ കറന്‍സിയിലേക്ക് ഹാക്കര്‍മാര്‍ മാറ്റി. ഇടപാടുകാരെ പിടിച്ചുനിര്‍ത്താന്‍ ബ്ലാക്വാലറ്റ് ശ്രമങ്ങള്‍ തുടരുന്നുണ്ടെങ്കിലും ലോഗിന്‍ ചെയ്യുന്ന ഇടപാടുകാര്‍ക്കെല്ലാം വീണ്ടും പണം നഷ്ടപ്പെടുകയാണെന്ന് ബ്ലീപിംഗ് കന്പ്യൂട്ടര് എന്ന വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.






