തിരുവനന്തപുരം: ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് ഈ മാസം 24ന് മോട്ടോര്‍ വാഹന പണിമുടക്ക്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. ബി.എം.എസ് ഒഴികെയുള്ള എല്ലാ തൊഴിലാളി സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കും.
ഇന്ധന വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ഈ മാസം 30 മുതല്‍ സ്വകാര്യ ബസ് ഉടമകളും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. മിനിമം നിരക്ക് 10 രുപയും വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയും ആയി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധിപ്പിക്കാതെയുള്ള ഒരു തീരുമാനവും അംഗീകരിക്കില്ലെന്ന് ബസ് ഓപറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ അറിയിച്ചു.
കിലോമീറ്റര്‍ നിരക്ക് 80 പൈസയായി ഉയര്‍ത്തണം, വിദ്യാര്‍ത്ഥികളുടെ നിരക്ക് അഞ്ചു രൂപയായി ഉയര്‍ത്തണം, വര്‍ധിപ്പിച്ച ടാക്സ് പിന്‍വലിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു.






