
ബൈക്കിന് മൈലേജ് തീരെയില്ലെന്ന ബെംഗളുരു സ്വദേശിയുടെ പരാതിയില്‍ രാജ്യത്തെ മുന്ന്നിര ബൈക്ക് നിര്‍മാതാക്കളായ ഹീറോമോട്ടോര്കോപ്പ് മുഴുവന്‍ പണവും പരാതിക്കാരന് തിരിച്ചുനല്‍കണമെന്ന് ഉപഭോക്തൃപരിഹാര കോടതി വിധിച്ചു. കെംപിഗൗഡ സ്വദേശിയായ മജ്ഞുനാഥ് 2013 ലാണ് ഹീറോയുടെ ഏറ്റവും പുതിയ മോഡലായ ഇഗ്നിറ്റോര്‍ വാങ്ങുന്നത്. മജ്ഞുനാഥ് 74796 രൂപ നല്‍കിയായിരുന്നു ബൈക്ക് സ്വന്തമാക്കിയത്.
ബൈക്കിന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് വില്പന സമയത്ത് സെയ്ല്‍സ്മാനും കമ്പനി പരസ്യങ്ങളും വാഗ്ദാനം നല്‍കിയിരുന്നു. അതേസമയം, പതിനൊന്ന് മാസം ഉപയോഗിച്ചിട്ടും ബൈക്കിന് പരമാവധി 35 കീലോമീറ്റര്‍ മാത്രമെ മൈലേജ് ലഭിക്കുന്നുള്ളുവെന്ന് മജ്ഞുനാഥ് പറയുന്നു. എന്നാല്‍, ഔട്ട്ലെറ്റില് പരാതിപ്പെട്ടപ്പോള്‍ രണ്ടാമത്തെ സര്‍വ്വീസില്‍ പ്രശ്നത്തിന് പരിഹാരം ഉണ്ടാവുമെന്ന് പറഞ്ഞിരുന്നു. രണ്ടാമത്തെ സര്‍വീസിലും ഈ പ്രശ്നം തുടര്‍ന്നതോടെ മജ്ഞുനാഥ് കണ്‍സ്യൂമര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
നീണ്ട നാല് വര്‍ഷത്തെ വാദങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ കേസില്‍ കണ്‍സ്യൂമര്‍ കോടതി വിധി പ്രസ്താവിക്കുന്നത്. ഹീറോ കമ്പനി ഉടമസ്ഥന് ഡ്രൈവിംഗ് വശമില്ലാത്തതിനാലാണ് പരാതി ഉന്നയിക്കുന്നതെന്ന് വാദിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. മജ്ഞുനാഥിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയ കോടതി വാഹനം വാങ്ങിയപ്പോള്‍ നല്കിയ മുഴുവന്‍ തുകയും, കൂടാതെ കോടതിച്ചെലവിലേക്കായി 10000 രൂപയും നല്കാന് ഉത്തരവിടുകയായിരുന്നു.






