
ഇനി ഡ്രൈവര്‍മാര്‍ക്ക് ട്രോളിനൊപ്പം ഒരു ചായയും ലഭിക്കും. രാത്രികാലങ്ങളില്‍ ഹൈവേയിലൂടെയെത്തുന്ന വാഹനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കുന്നതിനൊപ്പം ഡ്രൈവര്‍മാര്‍ക്ക് ചായയും നല്കി മാതൃകയാകുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.
ഉത്തര്‍പ്രദേശ് യുപി എക്സ്പ്രസ് വേ വ്യവസായ വികസന അതോറിറ്റിയാണ് രാത്രിയില്‍ ദീര്‍ഘദൂര ഓട്ടം നടത്തുന്ന ബസ്,ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ഒരു കപ്പ് ചായ എന്ന പദ്ധതി നടപ്പാക്കുന്നത്. ഈ പ്രത്യേക സേവനം ആഗ്രാ ലഖ്നൗ എക്സ്പ്രസ് വേയിലെ യാത്രക്കാര്‍ക്കാണ് ലഭിക്കുക. ഉറക്കമിളച്ച് യാത്ര നടത്തുന്ന ഡ്രൈവര്‍മാര്‍ക്ക് ഇത് വലിയ സഹായമാവുമെന്ന കണക്കുകൂട്ടലിലാണ് യുപിഇഐഡിഎ.
അതേസമയം, ആഗ്രാ ലഖ്നൗ എക്സ്പ്രസ് വേയില്‍ ലഖ്നൗ, കാണ്‍പൂര്‍, ആഗ്ര ദേശീയ പാതയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിലും കൂടുതല്‍ തുക ടോളിനത്തില്‍ ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതോടൊപ്പമാണ് സര്‍ക്കാര്‍ ഒരു കപ്പ് ചായ എന്ന പദ്ധതി മുന്നോട്ട് വെയ്ക്കുന്നത്.






