
കൂട്ടബലാത്സംഗത്തിന്റെ എണ്ണം കൂടുകയും, സ്ത്രീപീഡനവും പെണ്‍ഭ്രൂണഹത്യയും വര്‍ദ്ധിക്കുകയും ചെയ്യുമ്പോള്‍ അതൊന്നും കാണാതെ പത്മാവതി സിനിമാനിരോധനം വല്യ കാര്യമാക്കേണ്ടതുണ്ടോയെന്ന് വിമര്‍ശനം. സാമൂഹ്യ പ്രസക്തമായ വിഷയത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്ന രേണുകാ ഷഹാനയുടേതാണ് പ്രതികരണം. സിനിമയ്ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന വിവാദം പുകയുമ്പോള്‍ രാജ്യത്ത് നിരോധിക്കേണ്ട അനേകം വിഷയങ്ങള്‍ രേഖപ്പെടുത്തിയ പ്ളക്കാര്‍ഡ് ആണ് അവര്‍ ഇത്തവണ സാമൂഹ്യമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
പത്മാവതി നിരോധിക്കണമെന്നാവശ്യപ്പെടുന്ന രണ്ടു ബാനറുകള്‍ക്കൊപ്പം ലൈംഗിക പീഡനങ്ങള്‍, ബലാത്സംഗം, പെണ്‍ഭ്രൂണഹത്യ എന്നിവ വരുന്ന നിരോധിക്കേണ്ടത് എന്ന് വ്യക്തമാക്കുന്ന പ്ളക്കാര്‍ഡ് ഉയര്‍ത്തി നില്ക്കുന്ന മൂന്ന റെഡ് ആംഗ്റി ഇമേജോടു കൂടി വരുന്ന ചിത്രങ്ങളാണ് നല്‍കിയിരിക്കുന്നത്. ഇവയില്‍ ബലാത്സംഗം നിരോധിക്കുക, ലൈംഗിക പീഡനങ്ങള്‍ നിരോധിക്കുക, പെണ്‍ഭ്രൂണഹത്യ നിരോധിക്കുക എന്നിങ്ങനെ മൂന്ന് പ്ളക്കാര്‍ഡുകളാണ് നല്‍കിയിരിക്കുന്നത്.
പോസ്റ്റ് 8000 ഷെയറുകളും 7200 പ്രതികണങ്ങളുമായി വൈറലായി മാറുകയാണ്. രേണുകയുടെ ധീരമായ നിലപാടിനെ പിന്തുണച്ച് പലരും രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്ത് അത്യാവശം നിരോധിക്കേണ്ട അനേകം പ്രധാന കാര്യങ്ങളുണ്ട്. ബലാത്സംഗങ്ങളുടെ എണ്ണം രാജ്യത്ത് വര്‍ദ്ധിക്കുന്നു എന്ന് മാത്രമല്ല. അതിന്റെ രീതിയും ദിനംപ്രതി മാറുന്നു. കൂടുതല്‍ കൂട്ടബലാത്സംഗങ്ങള്‍ ഉണ്ടാകുന്നു. എന്നാല്‍ ബലാത്സംഗത്തിന് നിരോധനം കൊണ്ടുവരാനാകില്ലെങ്കിലും ഈ മൂന്ന് കാര്യങ്ങളും രാജ്യത്ത് നിയമവിരുദ്ധമാക്കിയിട്ടുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
സിനിമ ഈ മാസം 25 നാണ് റിലീസ് ചെയ്യാനിരിക്കുന്നത്. സിനിമ റിലീസിംഗുമായി മുമ്പോട്ട് പോകുമ്പോഴും രാജസ്ഥാനിലെ കര്‍ണി സേനയുടെ പ്രതിഷേധം തുടരുകയാണ്. സിനിമ റിലീസ് അനുവദിച്ചാല്‍ പ്രതിഷേധസൂചകമായി സുപ്രീംകോടതിയില്‍ എത്തി തങ്ങള്‍ ആത്മഹത്യ ചെയ്യുമെന്ന് കഴിഞ്ഞ ദിവസം രജപുത്ര സ്ത്രീകള്‍ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. ജനുവരി 24 ന് തങ്ങള്‍ തീയില്‍ ചാടുമെന്ന് വ്യക്തമാക്കിയിരിക്കുന്നത് 1,908 സ്ത്രീകളാണ്. അതേസമയം ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ എന്നിവര്‍ വരുന്ന ചിത്രത്തിനും സംവിധായകന് ബന്‍സാലിക്കും സിനിമാ വേദിയില്‍ മികച്ച പിന്തുണയാണ് കിട്ടുന്നത്. തന്റെ പുതിയ സിനിമയായ പാഡ്മാന് അക്ഷയ്കുമാര്‍ ഫെബ്രുവരി 9 ലേക്ക് റിലീസ് മാറ്റിയിരുന്നു.






