
കൊച്ചി: നിര്‍ദിഷ്ട വൈറ്റില മേല്‍പ്പാലത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി മെട്രോമാന് ഇ. ശ്രീധരന്. വൈറ്റില മേല്‍പ്പാല നിര്‍മ്മാണം അശാസ്ത്രീയമാണെന്നും, നിലവിലെ പ്ലാന്‍ അനുസരിച്ചുള്ള നിര്‍മ്മാണത്തില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സാധിക്കില്ലെന്നും ശ്രീധരന് ആഞ്ഞടിച്ചു.
സംസ്ഥാന സര്‍ക്കാരല്ല, ദേശീയ പാത അതോറിറ്റിയാണ് മേല്‍പ്പാലം നിര്‍മ്മിക്കേണ്ടിയിരുന്നത്. മുന്നോട്ട് ആവശ്യമായ മാറ്റങ്ങള്‍ വരുത്താവുന്ന രീതിയിലാണ് താന്‍ പദ്ധതി സമര്‍പ്പിച്ചത്. എന്നാല്‍ താന്‍ നല്കിയ പദ്ധതി നിര്‍ദേശം പരിഗണിക്കപ്പെട്ടില്ലെന്നും, തന്റെ നിര്‍ദേശം സര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും ശ്രീധരന് വ്യക്തമാക്കി.
വൈറ്റില മേല്‍പ്പാലത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുന്നതിനിടെയാണ് ഡല്‍ഹി മെട്രോ റെയില്‍ കോര്പറേഷന് പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ ഇ. ശ്രീധരന് മേല്‍പ്പാലത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്.






