
ജയ്പൂര്‍: കര്‍ണിസേനയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ നിന്ന് കേന്ദ്ര സെന്‍സര്‍ ഫിലിം സര്ട്ടിഫിക്കേഷന് ബോര്‍ഡ് ചെയര്മാന് പ്രസൂണ്‍ ജോഷി പിന്മാറി. പദ്മാവത് സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് അംഗീകാരം നല്‍കയതില്‍ രജ്പുത് കര്‍ണിസേനയുടെ കടുത്ത എതിര്‍പ്പ് തുടരുന്ന പശ്ചാത്തലത്തിലാണ് പ്രസൂണ്‍ ജോഷിയുടെ പിന്മാറ്റം. ഞായറാഴ്ച നടക്കുന്ന സെഷനിലായിരുന്നു ജോഷി പങ്കെടുക്കേണ്ടിയിരുന്നത്.
സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവതിന് ഏതാനൂം മാറ്റങ്ങളോടെ പ്രദര്‍ശനത്തിന് അനുമതി നല്‍കിയത് കര്‍ണിസേനയെ പ്രകോപിപ്പിച്ചിരുന്നു. ജോഷി സാഹിത്യോത്സവത്തിന് എത്തിയാല്‍ പ്രതിഷേധിക്കുമെന്ന് കര്‍ണിസേന മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഈ വര്‍ഷം സാഹിത്യോത്സവത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും സാഹിത്യകാരന്മാരേയും കവിതാസ്വാദകരേയും തനിക്ക് നഷ്ടമാകും. എന്നിരുന്നാലും ചടങ്ങിന്റെ അന്തസ്സ് പാലിക്കുന്നതിനും സംഘാടകര്‍ക്കും പങ്കെടുന്നവര്ക്കും വന്നേക്കാവുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുമാണ് വിട്ടുനില്‍ക്കുന്നത്. സാഹിതാസ്വോദകര് സര്ഗ്ഗാത്മകയിലാണ് ശ്രദ്ധിക്കുന്നത്. അല്ലാതെ വിവാദങ്ങളിലല്ല. ജയ്പൂര്‍ സാഹിത്യോത്സവ സംഘാടകര്‍ക്ക് അയച്ച സന്ദേശത്തില്‍ ജോഷി പറയുന്നു.
പദ്മാവത് സിനിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മറുപടി നല്‍കാനും ജോഷി ശ്രമിച്ചിട്ടുണ്ട്. പദ്മാവതുമായി ബന്ധപ്പെട്ട് തന്റെ ജോലി താന്‍ കൃത്യമായി ചെയ്യുക മാത്രമാണുണ്ടായത്. ശരിയായ നടപടിക്രമങ്ങളിലൂടെയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും ജോഷി പറയുന്നു.






