ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവിക സേനയ്ക്ക് ഇന്ന് അഭിമാന ദിവസം. സ്കോര്‍പീന്‍ വിഭാഗത്തില്‍പെട്ട മൂന്നാമത്തെ അന്തര്‍വാഹിനി 'കരഞ്ജ്' ബുധനാഴ്ച നീറ്റിലിറക്കി. മുംബൈയിലെ മാസഗണ്‍ ഡോക് ലിമിറ്റഡ് കപ്പല്‍ശാലയില്‍ നിര്‍മ്മിച്ച അന്തര്‍വാഹിനിയാണ് കരഞ്ജ്. നേവി ചീഫ് അഡ്മിറല്‍ സുനില്‍ ലാമ്പയുടെ ഭാര്യ റീന ലാമ്പയാണ് നീറ്റിലിറക്കല്‍ കര്‍മ്മം നിര്‍വഹിച്ചത്.
കമ്മീഷന് ചെയ്യുന്നതിനു മുന്‍പായി നിരവധി സുരക്ഷാ പരിശോധനകള്‍ക്ക് കര്‍ജ് ഇനി വിധേയമാകും. മുംബൈയിലെ കപ്പല്‍ശാലയില്‍ നിര്‍മ്മിക്കുന്ന ആറാമത്തെ അന്തര്‍വാഹിനിയാണ് കരഞ്ജ്. പ്രമുഖ ഫ്രഞ്ച് കപ്പല്‍നിര്‍മ്മാതാക്കളായ നേവല്‍ ഗ്രൂപ്പുമായി ചേര്‍ന്നാണ് കരഞ്ജ് നിര്‍മ്മിച്ചിരിക്കുന്നത്.

നേവിയുടെ ആദ്യ അന്തര്‍വാഹനി 1969 സെപ്തംബര്‍ നാലിനായിരുന്നു കമ്മീഷന് ചെയ്തത്. 2003 ഓഗസ്റ്റ് ഒന്നുവരെ അതിന്റെ സേവനം പ്രയോജനപ്പെടുത്തിയിരുന്നു. 34 വര്‍ഷം നേവിയെ സേവിച്ച ഈ അന്തര്‍വാഹിനി 1971ലെ ഇന്ത്യ-പാകിസ്താന് യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്.
സ്കോര്‍പീന്‍ വിഭാഗത്തിലെ ആദ്യ അന്തര്‍വാഹിനി കല്‍വറി കഴിഞ്ഞമാസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി കമ്മീഷന് ചെയ്തത്. രാജ്യത്തിന്റെ പ്രതിരോധ തയ്യാറെടുപ്പുകളില്‍ ഏറെ നിര്‍ണായകമാണ് കല്വറിയുടെ സാന്നിധ്യമെന്ന് മോഡി പറഞ്ഞിരുന്നു.

Comments