
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും വായു മലിനീകരണം കുറഞ്ഞ ജില്ലയായി പത്തനംതിട്ട. വായു ഗുണ നിലവാര സൂചിക 60 വരെ സുരക്ഷിതമാണ്. ഇതില്‍ 23 ആണ് പത്തനംതിട്ടയില്‍ രേഖപ്പെടുത്തിയത്. കേരളത്തിലെ ഒരു ജില്ലയും സൂചികയില്‍ 60 നു മുകളില്‍ കടന്നിട്ടില്ല. 55 രേഖപ്പെടുത്തിയ തൃശൂര്‍ ആണ് കേരളത്തില്‍ ഏറ്റവും വായു മലിനീകരണമുള്ള ജില്ല
ഇന്ത്യയില്‍ ഏറ്റവുമധികം വായു മലിനീകരണം നടക്കുന്നത് ഡല്‍ഹിയിലാണ്. 'അനുവദനീയമായതിലും അഞ്ചിരട്ടിയാണ് ഇവിടത്തെ വായുമലിനീകരണത്തിന്റെ നിരക്ക്. ഇത് വളരെ അപകടകരമായ സാഹചര്യമാണ്. ഹരിയാനയിലും രാജസ്ഥാനിലും ബിഹാറിലും ഉത്തരാഖണ്ഡിലും സമാനമായ സാഹചര്യമാണുള്ളത്. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തൃശൂര്‍, വയനാട് എന്നിവിടങ്ങളിലെ വായു മലിനീകരണം മുന്‍ വര്‍ഷത്തേക്കാള്‍ കൂടിയപ്പോള്‍ ആലപ്പുഴ, മലപ്പുറം, പാലക്കാട് ജില്ലകളില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറഞ്ഞ അളവിലാണ് വായു മലിനീകരണമുള്ളത്
ഗ്രീന്‍പീസ് ഇന്ത്യ എന്ന സംഘടനയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2016 ലെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വിവരങ്ങള്‍ ശേഖരിച്ചത്. വായുവിലെ വിഷകണമായ ഗ്ഗ 10 ന്റ അളവ് അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടത്തിയത്. ഈ സ്ഥിതി തുടര്‍ന്നാല്‍ അപകടകരമാണെന്ന് ഗ്രീന്‍ പീസ് ഇന്ത്യ മുന്നറിയിപ്പ് നല്കി. ഇതിന് തടയിടാനുള്ള പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കപ്പെടുന്നില്ല എന്നും അവര്‍ കണ്ടെത്തി. വ്യവസായ വത്കരണമാണ് ഇന്ത്യയില്‍ വായു മലിനീകരണം വര്‍ദ്ധിക്കാനുള്ള പ്രധാന കാരണമായി പറയുന്നത്. എന്നാല്‍ ലോകത്തെ തന്നെ വന്‍കിട വ്യവസായ രാജ്യങ്ങളായ ചൈനയിലും ബ്രിട്ടനിലും അമേരിക്കയിലുമെല്ലാം ഇന്ത്യയെ അപേക്ഷിച്ച് 20% ത്തോളം വായു മലിനീകരണത്തില്‍ കുറവുണ്ട്






