
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി പ്രതിസന്ധി പരിഹരിക്കാന്‍ 1507 കോടിയുടെ സഹായം നല്കി. ബാധ്യത ഏറ്റെടുക്കുകയല്ല, ശമ്പളവും പെന്‍ഷനും നല്കാന് പ്രാപ്തമാക്കും. കെ.എസ്ആര്‍.ടിസി പുനുരദ്ധാരണ വര്‍ഷം. മൂന്ന് പ്രത്യേക ലാഭ കേന്ദ്രങ്ങളാക്കും. 2000 പുതിയ ബസ് കൂടി വാങ്ങും. ആലപ്പുഴ ബസ് സ്റ്റാന്‍ഡ് കിഫ്ബി സഹായത്തോടെ നവീകരിക്കും. 1000 കോടി രൂപ കെ.എസ്.ആര്.ടി.സിക്ക് സഹായം ഉപാധികളോടെ നല്‍കും.
പെന്ഷന് കുടിശിക മാര്‍ച്ച് മാസത്തിനുള്ളില്‍ കൊടുത്തുനല്കും. ജില്ലാ സഹകരണ ബാങ്ക് കണ്‍സോര്‍ഷ്യമായി പെന്ഷന് കുടിശിക നല്കു. പലിശ സഹിതം ആറു മാസത്തിനകം സര്‍ക്കാര്‍ തിരിച്ചടയ്ക്കും.






