
മുംബൈ: റിസര്‍വ് ബാങ്ക് ഈ സാമ്പത്തിക വര്‍ഷത്തെ അവസാനപാദ വായ്പാനയം പ്രഖ്യാപിച്ചു. പലിശ നിരക്കില്‍ ഒരു മാറ്റവും വരുത്തിയില്ല. റിപ്പോ നിരക്ക് ആറു ശതമാനമായി തുടരും. റിവേഴ്സ് റിപ്പോ നിരക്ക് 5.75% ആയും തുടരും. അതേസമയം, പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നേക്കുമെന്ന മുന്നറിയിപ്പും ആര്.ബി.ഐ നല്കുന്നു. 5.1% വരെ പണപ്പെരുപ്പം ഉയര്‍ന്നേക്കാമെന്നും ആര്.ബി.ഐ പണനയ സമിതി വ്യക്തമാക്കുന്നു.
രാജ്യത്തെ ചില്ലറ വില്‍പ്പന മേഖലയില്‍ പണപ്പെരുപ്പം ഡിസംബറില്‍ 17 മാസത്തെ ഉയര്‍ന്ന നിലയായ 5.21 ശതമാനത്തില്‍ എത്തി. അടുത്ത 12 മാസങ്ങളിലും നിരക്ക് ഉയര്‍ന്നേക്കാം. വിലക്കയറ്റ നിരക്ക് നാല് ശതമാനത്തില്‍ എത്തിക്കാനുള്ള ശ്രമത്തിനിടെയാണ് നിരക്ക് വര്‍ധിക്കുമെന്ന ആശങ്ക ഉയരുന്നത്.
ഓഗസ്റ്റിലാണ് ആര്.ബി.ഐ ഒടുവില്‍ പലിശ നിരക്കില്‍ ഇളവ് വരുത്തിയത്. റിപ്പോാ നിരക്ക് 6.25 ശതമാനത്തില്‍ നിന്ന് അന്ന് ആറ് ശതമാനമായി കുറച്ചിരുന്നു.






