ഫോര്‍ട്ടുകൊച്ചി: ദൈവത്തിന്റെ സ്വന്തം നാട് കാണാനെത്തുന്ന വിദേശികള്‍ക്ക് അത്ര സുഖകരമായ അനുഭവമല്ല കേരളത്തിലുണ്ടാകുന്നതെന്ന് തെളിയിക്കുന്നതാണ് അടുത്ത കാലത്തായി നടന്നു വരുന്ന സംഭവങ്ങള്‍. ആക്രമിക്കപ്പെടുകയും, കൊള്ളയടിക്കപ്പെടുകയും ചെയ്യുന്നതിന് പിന്നാലെ മാലിന്യ കുഴികളും ഓടകളുമാണ് വിദേശികള്‍ക്ക് കെണിയാകുന്നത്. ഫോര്‍ട്ടുകൊച്ചി കടപ്പുറത്തെ മാലിന്യ കുഴിയില്‍ വീണത് നെതര്‍ലന്‍ഡ്‌സില്‍ നിന്നുള്ള ദമ്പതിമാരാണ്. ശനിയാഴ്ച വൈകുന്നേരം ബീച്ച് കാണാനെത്തിയ ദമ്പതികളില്‍ ഭാര്യ കാല്‍വഴുതി കുഴിയില്‍ വീഴുകയായിരുന്നു. രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവും കാല്‍ വഴുതി വീണു. ഇതോടെ നാട്ടുകാരെത്തിയാണ് ഇവരെ രക്ഷിച്ചത്.
ഭര്‍ത്താവിനെ പിടിച്ചു കയറ്റിയിട്ടും ഭാര്യയ്ക്ക് കയറാന്‍ പറ്റാതിരുന്നതോടെ കടപ്പുറത്തുണ്ടായിരുന്ന ജനകീയ സമിതി കണ്‍വീനര്‍ എ ജലാല്‍ കുഴിയിലിറങ്ങിയാണ് അവരെ കരയ്ക്ക് കയറ്റിയത്. തുടര്‍ന്ന് നാട്ടുകാര്‍ തന്നെ വെള്ളം ഒഴിച്ച് ദേഹത്തെ അഴുക്ക് നീക്കി. കടലിലേയ്ക്ക് മാലിന്യം ഒഴുകിയെത്തുന്ന തോടാണിത്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഇവിടെ ഉണ്ടാകുന്ന മൂന്നാമത്തെ അപകടമാണിത്. കുഴിയില്‍ വീണത് വിദേശ സഞ്ചാരികളാണ്. എന്നിട്ടും തോടും കുഴിയും വൃത്തിയാക്കുന്നതിനോ അപകടം ഒഴിവാക്കുന്നതിനോ നഗരസഭ ഒരും നടപടിയും സ്വീകരിക്കുന്നില്ല.
വിദേശ സഞ്ചാരികള്‍ മാലിന്യ കുഴിയില്‍ വീഴുന്നതു വഴി ടൂറിസം മേഖലയ്ക്ക് വന്‍ തിരിച്ചടിയാണുണ്ടാകുന്നത്. കടപ്പുറം കാണാനെത്തുന്നവര്‍ അപ്രതീക്ഷിതമായി കുഴിയില്‍ വീഴുന്ന സാഹചര്യമാണ് ഫോര്‍ട്ടു കൊച്ചിയിലുള്ളത്. കൊച്ചിയുടെ പ്രതിഛായ മോശമാക്കുന്ന ഈ വിഷയത്തില്‍ അധികൃതര്‍ പുറംതിരിഞ്ഞ് നില്‍ക്കുകയാണ്. അപകടങ്ങള്‍ ആവര്‍ത്തിച്ചിട്ടും പ്രശ്‌നത്തെ ഗൗരവത്തോടെ കാണാന്‍ ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും തയ്യാറാകുന്നില്ല.

Comments