
മാഡ്രിഡ്: റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്കായി സഹായവുമായി ക്രിസ്റ്റിയാനോ റൊണാല്‍ഡോ രംഗത്ത് എത്തുന്നു. റോഹിങ്ക്യന്‍ മുസ്ലിംങ്ങളുടെ കുട്ടികള്‍ അനുഭവിക്കുന്ന യാതനയില്‍ നിന്നും അവരെ മോചിപ്പിക്കാന്‍ അവര്‍ക്കായി കൈകോര്‍ക്കാനാണ് താരം ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ പലസ്തീനിലേയും സിറിയയിലേയും ഉള്‍പ്പെടെ നിരവധി കുട്ടികള്‍ക്ക് ധനസഹായവുമായി രംഗത്ത് എത്തിയിരുന്നു. കഷ്ടത അനുഭവിക്കുന്ന വിവിധ ജനവിഭാഗങ്ങള്‍ക്കൊപ്പം നില്ക്കാന് ഒരു കാലത്തും മടി കാണിക്കാത്ത താരമായ റൊണാള്‍ഡോ.
റോഹിങ്ക്യന്‍ മുസ്ലിങ്ങളുടെ കുട്ടികള്‍ക്കായുള്ള റോണോയുടെ അഭ്യര്‍ത്ഥന ആരാധകര്‍ നിമിഷ നേരം കൊണ്ട് തന്നെ ഏറ്റെടുത്തിരിക്കുകയാണ്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ചിത്രം പങ്കുവെച്ചു കൊണ്ടുള്ള പോസ്റ്റിനു നിരവധി ലൈക്കുകളും ഷെയറുകളുമാണ് വന്നിരിക്കുന്നത്. താരത്തിന്റെ നിലപാടിനെ പ്രശംസിക്കുകയും ആഹ്വാനം ഏറ്റെടുക്കുകയും ചെയ്ത് നിരവധിയാളുകള്‍ രംഗത്തെത്തുകയും ചെയ്തു.



