
വാഷിംഗ്ടണ്‍: ഒടുവില്‍ തന്റെ പങ്കാളിയുടെ കുഞ്ഞിനുവേണ്ടി ആ മാറില്‍ നിന്ന് പാല് ചുരത്തി. അമ്മയാകാനും, കുഞ്ഞിനെ പാലൂട്ടി വളര്‍ത്താനും കൊതിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ യുവതികള്‍ക്ക് ഇനി സ്വപ്നങ്ങള്‍ നെയ്തു കൂട്ടാം.
ലോകാത്താദ്യമായി കുഞ്ഞിനെ മുലയൂട്ടി ട്രാന്‍സ്ജെന്‍ഡര്‍ യുവതി. അമേരിക്കയിലാണ് 30കാരിയായ ട്രാന്‍സ്ജെന്‍ഡര്‍ യുവതി കുഞ്ഞിനുവേണ്ടി മുലയൂട്ടിയത്. ഇതു സംബന്ധിച്ച വാര്‍ത്ത ട്രാന്‍സ്ജെന്‍ഡര്‍ മാഗസിനാണ് പുറത്തുവിട്ടത്.
പങ്കാളിയുടെ കുഞ്ഞിനു വേണ്ടി മുലയൂട്ടണമെന്ന ആഗ്രഹവുമായി യുവതി ആശുപത്രിയെ സമീപിക്കുകയായിരുന്നത്. ഇതോടെ മുലപ്പാലില്ലാത്ത സ്ത്രീകളില്‍ ചെയ്യുന്ന ഹോര്‍മോണ്‍ ചികിത്സ യുവതിയില്‍ ചെയ്യുകയായിരുന്നു. ഒരു മാസത്തിനുള്ളില്‍ ചികിത്സ ഫലം കണ്ടതോടെ ദിവസവും എട്ട് ഔണ്‍സ് മുലപ്പാല്‍ യുവതിയില്‍ ഉല്പാദിക്കപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. വൈദ്യശാസ്ത്ര രംഗത്തെ ആദ്യ സംഭവമാണിതെന്ന് മൗണ്ട്സിനായി സെന്റര്‍ ഫോര്‍ ട്രാന്‍സ്ജെന്‍ഡര്‍ മെഡിസിന് ആന്‍ഡ് സര്‍ജറിയിലെ ഡോ. തമര് റെയ്സ്മാന് പറഞ്ഞു.






