
ആലുവ: 30 കോടിയോളം രൂപ വിലവരുന്ന അഞ്ചു കിലോ എം.ഡി.എം.എ. മയക്കുമരുന്നുമായി എക്െസെസിന്റെ പിടിയിലായ പാലക്കാട് മണ്ണാര്‍ക്കാട് കരിമ്പ െകെപ്പുള്ളി വീട്ടില്‍ െഫെസല്‍, അയല്‍വാസി തട്ടായില്‍ വീട്ടില്‍ അബ്ദുള്‍ സലാം എന്നിവര്‍ ഒരു വര്‍ഷത്തിനിടെ രണ്ടു ഡസനിലേറെ തവണ വിദേശത്തേക്കു മയക്കുമരുന്ന് കടത്തിയെന്നു വ്യക്തമായി. എല്ലാം നിയന്ത്രിക്കുന്നത് കുെവെത്തില്‍ ഭായി എന്നു വിളിക്കുന്ന മലയാളിയാണ്.
ഒരോ തവണയും 30 കോടി രൂപയുടെ എം.ഡി.എം.എ. കടത്തിയതുവഴി 720 കോടി രൂപയുടെ മയക്കുമരുന്നാണ് ഇവര്‍ ഒരു വര്‍ഷത്തിനിടെ കടത്തിയത്. ഓരോ മാസവും രണ്ടു തവണ മയക്കുമരുന്ന് കടത്തിയെന്നാണ് എക്െസെസിനു ലഭിച്ച വിവരം. എന്നാല്‍ പത്തു തവണയെന്നാണു പ്രതികളുടെ മൊഴി. അങ്ങനെയാണെങ്കില്‍പ്പോലും 300 കോടിയുടെ മയക്കുമരുന്ന് വിദേശത്തേക്കു കടത്തിയിട്ടുണ്ട്. ചരക്കു നീക്കത്തില്‍ പങ്കാളിയാകുന്നത് നിരവധി പേരാണ്. പ്രതികള്‍ക്കൊന്നും പരസ്പരം പരിചയമില്ല. ചരക്ക് ഓരോ പോയിന്റിലെത്തുമ്പോഴും സെല്‍ഫിയെടുത്ത് ഭായിക്ക് അയയ്ക്കണം. അതിനുശേഷമേ അതു െകെമാറേണ്ട ആളുടെ വിവരം ലഭിക്കൂ.
റഷ്യയില്‍ നിര്‍മ്മിക്കുന്ന എം.ഡി.എം.എ. അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളില്‍നിന്നാണ് ഇന്ത്യയിലെത്തുന്നത്. അഫ്ഗാന് തീവ്രവാദികളുടെ സഹായത്തോടെ കശ്മീരിലെത്തിക്കുന്ന മയക്കുമരുന്ന് ട്രെയിന്‍ മാര്‍ഗം മറ്റു സംസ്ഥാനങ്ങളിലെത്തിക്കും. പിന്നീടു മുംെബെ, ചെെന്നെ, നെടുമ്പാശേരി വിമാനത്താവളങ്ങള്‍ വഴിയാണു കുെവെത്തിലേക്കുള്ള കടത്ത്. ഡല്‍ഹിയില്‍നിന്നും ചരക്ക് െകെപ്പറ്റി വിമാനത്താവളത്തില്‍ എത്തിക്കുന്ന ചുമതലയാണു െഫെസലും അബ്ദുള്‍സലാമും നിര്‍വഹിച്ചിരുന്നത്.
നെടുമ്പാശേരിയില്‍ പിടിയിലായ െഫെസല്‍ നേരത്തേ കുെവെത്തിലായിരിക്കെ പള്ളുരുത്തി സ്വദേശിയാണു ഭായിക്ക് പരിചയപ്പെടുത്തിയത്. തുടര്‍ന്ന് മാതാവിനെ കുെവെത്തിലാക്കി പാലക്കാട്ടെത്തിയ െഫെസല്‍ സുഹൃത്തും ടാക്സി ഡ്രൈവറുമായ അബ്ദുള്‍ സലാമിനെ കൂടെകൂട്ടി. സ്വന്തം കാര്‍ ഉണ്ടായിട്ടും പിടിക്കപ്പെട്ടാല്‍ സ്വന്തം വാഹനം പോകാതിരിക്കാന്‍ അബ്ദുള്‍ സലാം വാടകയ്ക്ക് കാര്‍ എടുത്തതു തന്ത്രപരമാണ്. ഒരു വര്‍ഷം മുമ്പ് കുെവെത്തില്നിന്നും നാട്ടില്‍ തിരിച്ചെത്തിയ െഫെസല്‍ മണ്ണാര്‍ക്കാട് കരമ്പയില് സ്വന്തം വീട് പൊളിച്ചു ആഡംബര വീട് നിര്‍മിക്കുകയാണ്.






