കെയ്റോ: പോലീസുകാരുടെ ജീവിതം മിക്കവാറും വളരെയധികം സാഹസീകത നിറഞ്ഞതാണ്. എന്നാല്‍, മിക്കപ്പോഴും ഇവര്‍ക്ക് മോശം പേരാണ് വീണുകിട്ടാറുള്ളത്. ഈജിപ്റ്റിലെ ഒരു പോലീസുകാരന്റെ കാര്യം വളരെ വ്യത്യസ്ഥമാണ്.
കളിക്കുന്നതിനിടെ അഞ്ചു വയസ്സുകാരന് കാല് തെറ്റി ബാല്‍ക്കണിയില്‍ കുടുങ്ങുകയായിരുന്നു. ആദ്യം ഒന്നു ഭയന്നെങ്കിലും പെട്ടന്നുതന്നെ രക്ഷാപ്രവര്‍ത്തനത്തിന് ഒരുങ്ങുകയായിരുന്നു. എന്നാല്‍, അതിന് മുന്‍പെ കുട്ടി താഴേക്ക് പതിക്കുകയായിരുന്നു. എങ്കിലും താഴെ നിന്നിരുന്ന പോലീസുകാരന് സമയോജിതമായി ഇടപെട്ടതിനാല്‍ കുട്ടിയെ രക്ഷിക്കുകയായിരുന്നു.
വീഴ്ചയുടെ ആഘാതത്തില്‍ ഇരുവരും നിലത്തുവീണെങ്കിലും ഒരു പോറല്‍ പോലും ഏല്ക്കാതെ കുട്ടി സുരക്ഷിതനായി എത്തുകയായിരുന്നു. വൈകാതെ തന്നെ ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ഇതോടെ പോലീസുകാരായ കാമില്‍ ഫാത്തിജൈദ്, ഹസ്സന് സയീദ് അലി, സാബ്രി മഹ്റൂസ് അലി എന്നിവര്‍ക്ക് അഭിനന്ദന പ്രവാഹം തന്നെയാണുള്ളത്.






