
പത്തനാപുരം: നാല്‍പ്പതുവര്‍ഷം ഗള്‍ഫില്‍ ചോര നീരാക്കിയുണ്ടാക്കി പണംകൊണ്ടു നാട്ടില്‍ വര്‍ക്ക്ഷോപ്പു തുടങ്ങാന്‍ ആഗ്രഹിച്ച പ്രവാസി ജീവനൊടുക്കി. ഇതിനായി പതിനഞ്ചുവര്‍ഷം മുമ്പു നികത്തിയ പാടം പാട്ടത്തിനെടുത്ത പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലിന്‍കീഴില്‍ വീട്ടില്‍ സുഗതന് ( 64 ) ആണ് വര്‍ക്ക്ഷോപ്പ് ഷെഡില്‍ മരിച്ചത്. സി.പി.ഐ-എ.ഐ.െവെ.എഫ്. പ്രവര്‍ത്തകര്‍ സ്ഥലത്തു കൊടിനാട്ടി ''വരവേല്‍പ്പ്'' നല്‍കിയതാണു കാരണം.
രണ്ടുമാസം മുമ്പു നാട്ടില്‍ തിരിച്ചെത്തിയ ഇദ്ദേഹത്തെ ഇളമ്പല്‍ െപെനാപ്പിള്‍ ജങ്ഷന് സമീപത്തുള്ള ഷെഡിലാണു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം മൂന്നു കയറുകള്‍ കൂടി കുരുക്കിട്ടു വച്ചിട്ടുണ്ട്. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂട്ട ആത്മഹത്യക്കുള്ള ശ്രമമായിരുന്നതായി സംശയിക്കുന്നു. ഗള്‍ഫില്‍ ദീര്‍ഘകാലം വര്‍ക്ക്ഷോപ്പ് നടത്തിയ സുഗതന് വിളക്കുടി പഞ്ചായത്തിലെ ഇളമ്പല്‍ െപെനാപ്പിള്‍ ജംഗ്ഷനില്‍ സമീപവാസിയുടെ നികത്തിയ വയലാണു പാട്ടത്തിനെടുത്തത്.
ഇതോടെ, സി.പി.ഐയും യുവജനസംഘടനയായ എ.ഐ.െവെ.എഫും രംഗത്തെത്തി. ഇവിടെ നിര്‍മാണം അനുവദിക്കില്ലെന്ന് ആരോപിച്ച് കൊടികുത്തുകയായിരുന്നു. കൊല്ലത്ത് നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനായി രണ്ടു ലക്ഷം രൂപ തന്നാല്‍ കൊടി മാറ്റാമെന്നും നേതാക്കള്‍ പറഞ്ഞതായാണ് ആരോപണം. എന്നാല്‍, സുഗതന് ഭീഷണിക്ക് വഴങ്ങി പണം നല്കാന് തയാറായില്ല. ഇതേത്തുടര്‍ന്ന് ഇദ്ദേഹം കടുത്ത വിഷമത്തിലായിരുന്നു.
കൊടി നീക്കണമെന്നാവശ്യപ്പെട്ട് സുഗതന് പലവട്ടം സി.പി.ഐ. നേതാക്കളെ കണ്ടിരുന്നു. എന്നാല്‍, പണം തരാതെ മാറ്റില്ലെന്നും ഇന്നു ഷെഡ് പൊളിച്ചു മാറ്റണമെന്നും അന്ത്യശാസനം നല്കി. ഇന്നലെ രാവിലെ സഹായിയോടൊപ്പം ഷെഡ് പൊളിക്കാനെന്ന പേരിലാണ് സുഗതന് എത്തിയത്. തുടര്‍ന്ന്, ഒപ്പമുണ്ടായിരുന്ന ആളെ ചായകുടിക്കാന്‍ പറഞ്ഞുവിട്ട ശേഷം ജീവനൊടുക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭാര്യ: സരസമ്മ. മക്കള്‍: സുജിത്ത്, സുനില്‍ ബോസ്.






